കുമ്പസാര രഹസ്യം ചോര്‍ത്തി യുവതിയെ ബലാല്‍സംഗം ചെയ്തകേസില്‍ പ്രതികളായ രണ്ടു വൈദികരും ഇന്നുതന്നെ കീഴടങ്ങണമെന്ന് അന്വേഷണ സംഘത്തിന്‍റെ മുന്നറിയിപ്പ്. കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റു ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വൈദികരുടെ അഭിഭാഷകര്‍ മുഖേന അവരെ അറിയിച്ചു കഴിഞ്ഞു. വൈദികരെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നവര്‍ക്കെ തിരെയും കേസെടുക്കും.
വൈദികരുടെ ഒളിത്താവളങ്ങള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം ഉൗര്‍ജിതമാക്കി. വൈദികരുടെ ബന്ധുക്കളുടെയും അഭിഭാഷകരുടെയും ഫോണ്‍കോളുകളടക്കം പൊലീസ് നിരീക്ഷണത്തില്‍ ആണെന്നാണ് സൂചന. അതേസമയം ചോദ്യംചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫാദര്‍ ജോബ് മാത്യുവിനെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങില്ല.
കേസിലെ മൂന്നാംപ്രതി ഫാ.ജോണ്‍സണ്‍ വി.മാത്യുവിന്‍റെ ജാമ്യഹര്‍ജിയില്‍ ഇതുവരെ ഹൈക്കോടതി വിധി വരാത്തതിനാല്‍ ഇദ്ദേഹത്തിന്‍റെ അറസ്റ്റ് വൈകിയേക്കും. വൈദികരില്‍ ഒരാള്‍ കീഴടങ്ങിയത് മറ്റുള്ളവര്‍ക്ക് സമ്മര്‍ദമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം. ഒന്നാംപ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ.ജെയ്സ് കെ.ജോര്‍ജ് എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് അന്വേഷണസംഘം നടത്തുന്നത്.
നിലവില്‍ കീഴടങ്ങില്ലായെന്നും സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നുമുള്ള നിലപാടിലാണ് വൈദികര്‍ . ഇന്നോ,തിങ്കളാഴ്ചയോ ഹര്‍ജി നല്‍കാനാണ് തീരുമാനമെന്ന് ഇരുവരുടെയും അഭിഭാഷകന്‍ വ്യക്തമാക്കി.