2014 മെയ് 21നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടവ് പുതുവൽ പുത്തൻ വീട്ടിൽ ശ്രീജിവിനെ (27) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരിക്കുന്നത്. 2015 മെയ് മുതലാണ് സഹോദരന്‍ ശ്രീജിത്ത് നിരാഹരമിരിക്കുന്നത്. 2016 ജൂണ്‍ 26 ന് കേരള ശബ്ദത്തില്‍ ആ ലോക്കപ്പു മരണത്തെക്കുറിച്ച് ഒട്ടൊക്കെ വിശദമായ വാര്‍ത്ത കൊടുത്തിരുന്നു.
ദരിദ്ര പിന്നോക്ക വിഭാഗങ്ങളിൽപെട്ട വീടുകളിലെ ആളുകളാണ് കൂടുതലായും പോലീസ് ലോക്കപ്പിൽ മർദ്ദനത്തിന് വിധേയരാകുന്നത്. പോലീസ് സംവിധാനത്തിന് എതിരെ കേസ് നടത്തി, നീതി നേടിയെടുക്കുക എന്നത് അവരെ സംബന്ധിച്ച് പ്രയാസമേറിയ കാര്യമാണ്. പല കോണുകളിൽ നിന്നും ഉണ്ടാകുന്ന ഭീഷണി മൂലവും, മോശമായ സാമ്പത്തിക ചുറ്റുപാട് മൂലവും ഇത്തരം കേസുകളുടെ നടത്തിപ്പ് പാതി വഴിയിൽ ഉപേക്ഷിക്കുകയാണ് പതിവ്. ഈ അവസരം മുതലെടുത്ത്, ലോക്കപ്പ് മർദ്ദനങ്ങളിൽ കുറ്റക്കാരായ പോലീസുകാർ തങ്ങളുടെ സ്വാധീനവും കൂറും ഉപയോഗിച്ച് വളരെ വേഗം കേസിൽ നിന്നും കുറ്റവിമുക്തരാക്കി മാറും. സസ്‌പെൻഷൻ നാടകം അവസാനിച്ച ശേഷം സർവീസിൽ തിരിച്ചെത്തി പഴയപടി തുടരുന്നു.
ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ ബന്ധുവിന്റെ മകളുമായി പ്രണയത്തില്‍ ആയിരുന്നു ശ്രീജീവ് എന്ന യുവാവ്.. മറ്റൊരു വിവാഹം നിശ്ചയിച്ച പ്രസ്തുത പെണ്‍കുട്ടിശ്രീജിവിന്റെ കൂടെ ഒളിച്ചോടുകയോ മറ്റോ ചെയ്യാതിരിക്കാന്‍ വീട്ടുകാര്‍ കണ്ട ഉപായമണ് ശ്രീജീവിനെ ഒരു മോഷണക്കേസില്‍ കുടുക്കി അകത്താക്കുക എന്നത്. പോലീസ് കസ്റ്റഡിയിലായ ശ്രീജീവ് ദേഹമാസകലം മര്‍ദ്ദനം ഏറ്റ പാടും വീര്‍ത്തു വിങ്ങിയ വൃഷണങ്ങളുമായാണ് മൃതദേഹം കുടുംബക്കാര്‍ക്ക് ലഭിക്കുന്നത്. (കേരള ശബ്ദത്തില്‍ വന്ന വാര്‍ത്ത)
“നീതി കിട്ടിയില്ലെങ്കിൽ ഞാൻ ഇവിടെ കിടന്ന് മരിക്കും’. തന്റെ അനിയനെ ക്രൂരമായി മർദിച്ചു വിഷം കൊടുത്ത് കൊലപ്പെടുത്തിയ പൊലീസുകാരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് 945 ദിവസത്തോളമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയിൽ സത്യാഗ്രഹ സമരം നടത്തുന്ന ജേഷ്ടൻ ശ്രീജിത്തിന്റെ വാക്കുകളാണിത്. സെക്രട്ടേറിയറ്റിന് മുന്നിൽ ശ്രീജിത്തിന്റെസമരം 945 ദിവസം പിന്നിട്ടു കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ ഭരണകൂടം ഒത്ത് കളിക്കുന്നു. എന്ന് ശ്രീജിത്ത് പറയുന്നു.
കേരളത്തിലെ പോലീസ് ലോക്ക പ്പുകളിൽ നിരവധി മനുഷ്യരുടെ ജീവനുകളാണ് ഇല്ലാതാക്കപ്പെട്ടത്. ഒരുപാടുപേർ ഭീകര മർദ്ദനങ്ങളുടെ ദുരിതവും പേറി ജീവശ്ചവങ്ങളായി ജീവതം തള്ളി നീക്കുന്നു. എന്നാൽ കേരളത്തിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ലോക്കപ്പ് മർദ്ദനങ്ങളുടെ പേരിൽ എത്ര പോലീസുകാർ ശിക്ഷിക്കപെട്ടിട്ടുണ്ട് ?.എത്ര കുടുംബത്തിന് നീതി ലഭിച്ചു ?. ആരാണ് ഇതിനു ഉത്തരവാദിത്തം പറയേണ്ടത് ?. എന്ന് ശ്രീനിജിത്ത് ചോദിക്കുന്നു. 945 ദിവസം പിന്നിടുമ്പോഴും അനുജന്റെ നീതിക്കുവേണ്ടി ഒറ്റയാൾ സമരം തുടരുകയാണ് ശ്രീജിത്ത്
പോലീസ് കംപ്ലയിന്റ് അതോറിറ്റി കൊലപാതകത്തിന് നേതൃത്വം നൽകിയതായി കണ്ടെത്തിയ C.I ബി.ഗോപകുമാർ നിരവധി തവണ വകുപ്പ് തല നടപടികൾക്ക് വിദേയനായ വ്യക്തിയാണ്. 2008 മുതൽ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ SHO ആയി സേവനം അനുഷ്ഠിച്ച ഗോപകുമാർ 65 ഓളം മോഷണ കേസിൽ പ്രതിയായവരിൽനിന്നും പതിനായിരം രൂപ കൈപ്പറ്റിയ കേസിൽ സസ്‌പെൻഷൻ നേരിട്ടിരുന്നു. കള്ളന്മാരുമായി ചെങ്ങാത്തത്തിലായ SI യുടെ കഥ പത്രങ്ങളിൽ വാർത്ത ആയത് പോലീസ് സേനക്ക് ആകെ അപമാനമായിരിന്നു. ഒന്നരമാസമാണ് ഈ കേസിൽ അദ്ദേഹം സസ്‌പെൻഷനിൽ കഴിഞ്ഞത്.
2006 ൽ മതിലകം പോലീസ് സ്റ്റേഷനിൽ SI ആയിരുന്ന സമയത്തും ഗോപകുമാറിൽ നിന്നും ഗുരുതരമായ കൃത്യവിലോഭം സംഭവിച്ചിരുന്നു. ‘ഭാരതീയ പട്ടികജന സമാജം’ എന്ന സംഘടന കേരള ലെജിസ്ളേറ്റീവ് അസംബ്ലി കമ്മിറ്റിക്ക് മുൻപാകെ നൽകിയ പരാതി നഷ്ട്ടപെടുത്തിയതിനു എതിരെ അദ്ദേഹം നടപടി നേരിട്ടു. അന്ന് ഗോപകുമാറിന് എതിരെയുള്ള ആരോപണം അന്വേഷിച്ചത് തൃശ്യൂർ നാർക്കോട്ടിക് സെൽ DYSP ആയിരിന്നു. ഈ കേസും എങ്ങും എത്താതെ അവസാനിച്ചു.