Fri. Nov 20th, 2026

ഓർത്തഡോക്സ് സഭയിലെ ലൈംഗിക വിവാദത്തിൽ ആരോപണ വിധേയരായ നാല് വൈദികർക്കെതിരായ എഫ്.ഐ.ആർ ക്രൈംബ്രാഞ്ച് തിരുവല്ല കോടതിയിൽ സമർപ്പിച്ചു. കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടെ സ്വദേശി എബ്രഹാം വർഗീസ് (സോണി), കോഴഞ്ചേരി തെക്കേമല മണ്ണിൽ ജോൺസൺ വി. മാത്യു, കറുകച്ചാൽ കരുണാഗിരി എം.ജി.ഡി ആശ്രമത്തിൽ ജോബ് മാത്യു, ഡൽഹി ജനക്പുരിയിൽ ജെയ്സ് കെ. ജോർജ് എന്നിവർക്കെതിരെയാണ് കേസ്.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈദികരുടെ മൊഴി എടുത്തശേഷം തെളിവുകൾ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിലാവും ഇവരെ പ്രതികളാക്കുക. എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യുവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടർന്നാണ് എഫ്.ഐ.ആറിൽ കേസെടുത്തത്. യുവതി പരാതിക്കാരനായ ഭർത്താവിന് എഴുതി നൽകിയ സത്യപ്രസ്താവനയിൽ അഞ്ചു വൈദികരുടെ പേരുകൾ പറയുന്നുണ്ടെങ്കിലും നാലുപേരാണ് തന്നെ ലൈംഗികമായി ചൂഷണം ചെയ്തതെന്ന് യുവതി ക്രൈംബ്രാഞ്ചിന് ഇന്നലെ മൊഴി നൽകി. തുടർന്നാണ് ഒരു വൈദികനെ ഒഴിവാക്കിയത്. കേസ് രജിസ്റ്റർ ചെയ്തതിനാൽ നാലു വൈദികരെയും ചോദ്യം ചെയ്യും.

കൊച്ചുപുസ്തക കഥകളെപ്പോലും നാണിപ്പിക്കുന്ന കത്തനാരച്ചന്മാരുടെ ലീലാവിലാസങ്ങളെക്കുറിച്ച് യുവതി ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി ചുവടെ.

” പതിനാറു വയസുമുതല്‍ ഫാ. ഏബ്രഹാം വര്‍ഗീസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. വിവാഹവാഗ്ദാനം നല്‍കിയ ഏബ്രഹാം വര്‍ഗീസ് എൻറെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു.

1999 മുതല്‍ ഏബ്രഹാം വര്‍ഗീസിനെ അടുത്തറിയാം. അദ്ദേഹത്തിന്റെ വീട്ടില്‍ പാല്‍ വാങ്ങാന്‍ ചെന്ന വേളയിലാണ് ആദ്യ പീഡനം. കല്യാണം കഴിച്ചുകൊള്ളാമെന്നും പുറത്തു പറയരുതെന്നും ആവശ്യപ്പെട്ടു. അന്ന് അദ്ദേഹം ശെമ്മാശനായിരുന്നു. 2006 ഒക്‌ടോബര്‍ 16നു തന്റെ വിവാഹം കഴിഞ്ഞു. അതിനുശേഷം ഭര്‍ത്താവിനോടു വിവരങ്ങള്‍ പറയുമെന്നു ഭീഷണിപ്പെടുത്തി 2017 വരെ ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട് ഫാ. ജോബ് മാത്യുവിനോടു കുമ്പസാരിച്ചു. പിന്നീട് അദ്ദേഹം സ്ഥിരമായി ഫോണില്‍ വിളിച്ചു.

2012 ല്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലെ ബാത്ത്‌റൂമില്‍വച്ച് ലൈംഗിക പീഡനത്തിനിരയാക്കി. ഇക്കാര്യം തന്റെ ബാല്യകാല സുഹൃത്തായ ഫാ. ജോണ്‍സണ്‍ മാത്യുവിനോട് പറഞ്ഞു. അദ്ദേഹവും പിന്നീട് തന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഭര്‍ത്താവിനോടും മറ്റു വിവരമറിയിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു പീഡനം തുടര്‍ന്നത്. ഡല്‍ഹിയിലെ ഫാ. ജോണ്‍സണ്‍ മാത്യുവിനെ കൗണ്‍സിലിങ്ങിനായി കണ്ടപ്പോള്‍ അദ്ദേഹവും തന്നെ പീഡിപ്പിച്ചു. തന്റെ നഗ്നഫോട്ടോകള്‍ എല്ലാവരുടെയും കൈവശമുണ്ട്.

ഫാ. ഏബ്രഹാം വര്‍ഗീസ് തന്നെ വിവസ്ത്രയാക്കി ഫോണില്‍ ഫോട്ടോയെടുത്തു. ഇതിനിടയില്‍ ഏബ്രഹാം വര്‍ഗീസിനൊപ്പം എറണാകുളത്തെ നക്ഷത്രഹോട്ടലിലെത്തിയപ്പോഴാണു ഭര്‍ത്താവ് വിവരമറിഞ്ഞത്. എന്നോട് പ്രധാനപ്പെട്ട ഒരു വിഷയം സംസാരിക്കാനുണ്ടെന്നും നക്ഷത്രഹോട്ടലിലെത്തണമെന്നും ആവശ്യപ്പെട്ടു.

വൈദികനായതിനാല്‍ ഹോട്ടലിലെത്തി മുറിയെടുക്കുന്നതു സംശയത്തിന് ഇടനല്‍കുമെന്നു പറഞ്ഞ് തന്നോടു മുറി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താന്‍ മുറി ബുക്ക് ചെയ്തു. അവിടെവച്ച് ഫാ. ഏബ്രഹാം വര്‍ഗീസ് തന്നെ ബലാല്‍ക്കാരം ചെയ്തു. അതിനുശേഷം ഹോട്ടല്‍ ബില്‍ അടയ്ക്കാതെ െവെദികന്‍ മുങ്ങി.

ഈ തുക അടയ്ക്കുന്നതിനുവേണ്ടി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ച്ചെന്ന് ഏഴരപവന്റെ സ്വര്‍ണം മോഷ്ടിക്കേണ്ട ഗതികേടു തനിക്കുണ്ടായി. ഇക്കാര്യം സുഹൃത്ത് ഭര്‍ത്താവിനെ അറിയിച്ചു. പിന്നീട് ഭര്‍ത്താവ് എത്തി ഏഴര പവന്‍ സ്വര്‍ണം സുഹൃത്തിനു മടക്കി നല്‍കുകയും ചെയ്തു.

ഫാ. ഏബ്രഹാം വര്‍ഗീസിന്റെ പീഡനം ഫാ. ജോബ് മാത്യുവിനോട് പറയാതിരിന്നുവെങ്കില്‍ തനിക്ക് ഈ ഗതികേടുണ്ടാകുമായിരുന്നില്ല. താനുമായി ബന്ധമുള്ള കാര്യം മൂന്നു വൈദികര്‍ക്കും പരസ്പരം അറിയാമായിരുന്നു. ഹോട്ടല്‍ ബില്‍ തെളിവായി തന്റെ കൈവശമുണ്ട്.” അഞ്ചു വൈദികര്‍ തന്റെ ഭാര്യയെ പീഡിപ്പിച്ചതായി യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടിരുന്നു. എന്നാല്‍, നാലുപേര്‍ക്കെതിരേയാണു യുവതി മൊഴി നല്‍കിയത്.

യുവതി ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫാ. ഏബ്രഹാം വര്‍ഗീസ്, ഫാ.ജെയ്‌സ് കെ. ജോര്‍ജ്, ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ മാത്യു എന്നിവരെ പ്രതികളാക്കിയാണു കേസ്. ഫാ.ജോബ് മാത്യുവാണ് ഒന്നാം പ്രതി. വിവാഹത്തിന് മുന്‍പ് 16 വയസുള്ളപ്പോള്‍ ഫാ.ഏബ്രഹാം വര്‍ഗീസ് പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. ”2009 ല്‍ ഫാദര്‍ ജോബ് മാത്യുവിനു മുന്നില്‍ ഇക്കാര്യം കുമ്പസരിച്ചു. ഇതു പുറത്തുപറയുമെന്നു ഭീഷണിപ്പെടുത്തിയാണ് ഫാ. ജോബ് മാത്യു പീഡിപ്പിച്ചത്.

ഇതേക്കുറിച്ച് പരാതി പറയാന്‍ മുന്‍ സഹപാഠിയായ ജെയ്‌സ് കെ.ജോര്‍ജിനെ കണ്ടു. എന്നാല്‍ ജെയ്‌സ് ജോര്‍ജും പീഡിപ്പിച്ചു. പീഡനങ്ങളെത്തുടര്‍ന്ന് കൗണ്‍സലിങ്ങിനായി ജോണ്‍സണ്‍ വി. മാത്യുവിനടുത്തെത്തി. ഇക്കാര്യങ്ങള്‍ മുതലെടുത്ത് ഫാ. ജോണ്‍സണും പീഡിപ്പിച്ചു.”-യുവതിയുടെ മൊഴിയില്‍ പറയുന്നു. ഇന്നലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണു കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതികള്‍ക്കെതിരേ ബലാല്‍സംഗം, പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി.

അതേസമയം കുമ്പസാര രഹസ്യം പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലിന് എതിരെ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം. ഭര്‍ത്താവിന് എഴുതി നല്‍കിയ സത്യപ്രസ്താവനയില്‍ ഒരിടത്തും നിര്‍ബന്ധിച്ചിട്ടാണു പോയതെന്നു യുവതി പറഞ്ഞിട്ടില്ലെന്നും യുവതിയുടെ വാക്കുകളില്‍ തെളിയുന്നതു വൈദികരുമായുളള ആത്മബന്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

വിവാഹശേഷവും പൂത്തോട്ട് ഫാ. സോണി വര്‍ഗീസുമായുള്ള സ്‌നേഹബന്ധം തുടര്‍ന്നിരുന്നുവെന്നും തിരുവല്ലയിലെ സ്‌കൂളിന്റെ ബോര്‍ഡിങ്ങിലും പൂത്തോട്ടിന്റെ വീട്ടിലും തന്റെ വീട്ടിലുമായി പല തവണ ശാരീരികമായി ബന്ധപ്പെട്ടുവെന്നുമാണ് യുവതി പ്രസ്താവനയില്‍ പറയുന്നത്.

ജൂനിയറായി പഠിച്ച ഫാ. ജോണ്‍സണ്‍ വര്‍ഗീസ് മണാലിനെ കാണുന്നതും ചാറ്റിങ്ങിലേക്കു തിരിയുന്നതും 2015 ഒക്‌ടോബറിലാണെന്നും സത്യപ്രസ്താവനയിലുണ്ട്. ആദ്യം സൗഹാര്‍ദപരമായിരുന്നു ഫോണ്‍ ബന്ധം. പിന്നീടു സെക്‌സ് ചാറ്റിങ് നടത്തുകയും നഗ്ന ഫോട്ടോകളും വീഡിയോകളും അയച്ചുകൊടുക്കുകയും ചെയ്തു.

2015 ഒക്‌ടോബറിലാണു ഫാ.ജെയ്‌സ് കെ. ജോര്‍ജിനെ പരിചപ്പെട്ടതെന്നും തങ്ങള്‍ ഒ.വി.ബി.എസിന് ഒന്നിച്ചു പഠിച്ചവരായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. നഗ്ന ഫോട്ടോകളും വീഡിയോകളും അങ്ങോട്ടുമിങ്ങോട്ടും അയച്ചുകൊടുത്തെന്നും എറണാകുളം ഹോട്ടല്‍ ലേ മെറിഡിയനില്‍ നിരവധി തവണ താമസിച്ചുവെന്നും അന്നെല്ലാം ഹോട്ടലിലെ ബില്ല് താനാണ് അടച്ചതെന്നും സത്യപ്രസ്താവനയിലുണ്ട്.

2016 ഡിസംബര്‍ 28-നു തന്റെ പേരിലാണു ഹോട്ടല്‍ ലേ മെറിഡിയന്‍ ബുക്ക് ചെയ്തത്. 29 ന് ഉച്ചവരെ ഹോട്ടലില്‍ താമസിച്ചു. 2017 ഫെബ്രുവരിയിലും ജൂണിലും ഹോട്ടല്‍ ലേ മെറിഡിയനിലെത്തി. കഴിഞ്ഞ ജനുവരി അഞ്ചിനു വീണ്ടും പോയി. ജോബ് മാത്യു അച്ചനെ കാണാന്‍ പല തവണ കരുണഗിരി ആശ്രമത്തില്‍ പോയിട്ടുണ്ട്. താന്‍ മറ്റുള്ളവര്‍ക്കൊപ്പം പോകുമ്പോള്‍ സ്‌കൂളിലോ ആശുപത്രിയിലോ പോകുകയാണെന്നാണു പറഞ്ഞിരുന്നത്.