Thu. Apr 18th, 2024

ഫ്രാൻസിസ് ജോയി

ഇത്രക്കും ഊളയാണോ അലമ്പന്‍ഞ്ചേരി!?
======================================

അവര്‍ എന്തോ പ്രശ്നവുമായി വന്നപ്പോള്‍, അത് ജലന്തറുമായി കൈകാര്യം ചെയ്യേണ്ടതാണ് എന്ന് പറഞ്ഞു ഞാനവരെ വിടുകയാണ് ചെയ്തത്.
അപ്പോള്‍ പരാതി ലഭിച്ചിരുന്നോ?
ഇല്ല എനിക്ക് അങ്ങനെ പരാതി ഒന്നും കിട്ടിയിട്ടില്ല!
അവര്‍ കുടുംബാംഗങ്ങളുമായി കഴിഞ്ഞ ഓഗസ്റ്റില്‍ വന്നു എന്ന് പറഞ്ഞു.
ആതുകൊണ്ടെന്താ? അവര്‍ അവിടെ ചെയ്യേണ്ട കാര്യം ഞാന്‍ എന്തിനാ ചെയ്യുന്നത്?
എന്നാലും ഇങ്ങനെ ഒരു പരാതി കിട്ടിയാല്‍ പോലീസില്‍ അറിയിക്കേണ്ടേ?
പരാതി കിട്ടിയിട്ടില്ല!
പരാതി തന്നിട്ടില്ല?
ഇല്ല, അവര്‍ക്ക് എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു! അത്രേയുള്ളൂ.
അവര്‍ പീഡിപ്പിച്ചു എന്നുള്ള യാതൊരു വിവരവും പറഞ്ഞിട്ടില്ലേ?
അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല, അവരുടെ മഠത്തില്‍ എന്തോ പ്രശ്നമുണ്ടെന്ന് പറഞ്ഞു
പിതാവ് ഇതൊന്നും അന്വേഷിചില്ലേ?
നിങ്ങള്‍ ജലന്തറിലെ കാര്യങ്ങള്‍ അവിടെയുള്ള ആളുകളോട് ചോദിക്ക്!
നമ്മുടെ രൂപതയുമായി ബന്ധപ്പെട്ടതല്ലേ?
യാതൊരു ബന്ധവും ഇല്ല! നമുക്ക് യാതൊരു അധികാരവും ഇല്ല അവിടെ!
പരാതി തന്നിട്ടുണ്ടോ?
അതെന്തിനാ ? അത് പോലീസ് അന്വേഷിക്കട്ടെ!
….ഊള ചിരി!!!

ഒരു കന്യാസ്ത്രീയെ മെത്രാന്‍ പീഡിപ്പിച്ചു എന്ന ഗൗരവതരമായ കാര്യത്തെ കുറിച്ച് ചോദിക്കുന്നവരുടെ മുന്നില്‍ ഇത് പോലുള്ള ഊളചിരിയാണ് മറുപടിയെങ്കില്‍….
എടോ പൊട്ടന്‍ കൊണാപ്പാ!

പീഡിപ്പിച്ചെന്ന പരാതിയുമായി ഒരു കന്യാസ്ത്രീ വരുമ്പോള്‍ അതിന്റ്റെ വള്ളി പുള്ളി വിടാതെ എല്ലാം താന്‍ ചോദിച്ചിട്ടുണ്ടാകും, [ അത് തന്റ്റെ മുഖത്ത് നിന്നും വായിക്കാം ] മെത്രാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കേസില്‍ താന്‍ കൈ മലര്‍ത്തി എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത വിഡ്ഢികളാണ് എല്ലാവരും എന്ന് കരുതിയോ?

ബൈബിളില്‍ നല്ല സമരിയാക്കാരൻറെ ഒരു കഥ പറയുന്നുണ്ട് [ലൂക്കാ, 10:25-37] തനിക്കു അത് അറിയാന്‍ വഴിയില്ല! വഴിയരികില്‍ മുറിവേറ്റു കിടക്കുന്ന ഒരാളെ കാണാതെ പോകുന്ന ഒരു നാറി പുരോഹിതന്‍ ആ കഥയിലുണ്ട്, താനുമായി നല്ല സാമ്മ്യം!

പരാതി തരാന്‍ വേണ്ടി അവര്‍ തൻറെ അടുത്ത് വന്നപ്പോള്‍ അവരെ നിരുത്സാഹപ്പെടുത്തി വിട്ടു എന്ന് താന്‍ തന്നെ ആദ്യം സമ്മതിക്കുന്നു.
അത് കൊണ്ടല്ലേ അവരുടെ പരാതി താന്‍ വാങ്ങാതിരുന്നത്? അപ്പോള്‍:
‘അവര്‍ എനിക്ക് പരാതി തന്നില്ല’ എന്നല്ല പറയേണ്ടത്, ‘ഞാന്‍ അവരുടെ പരാതി സ്വീകരിച്ചില്ല’ എന്നാണ്.

നീതി ബോധം ഉള്ള ഒരാളായിരുന്നു താനെങ്കില്‍ എന്തുകൊണ്ട് അവരുടെ കൂടെനിന്ന് അവര്‍ക്ക് വേണ്ട സഹായം ചെയ്തില്ല?

ചതി – വഞ്ചന – ഗൂഡാലോചന ഒക്കെ കൈമുതലായുള്ള ആലഞ്ചേരി തമ്പ്രാക്കളില്‍ നിന്നും നീതിയുക്തമായ പെരുമാറ്റം പ്രതീക്ഷിച്ചത് എന്റ്റെ തെറ്റ്!

ഇതാണോ നല്ല ഇടയന്‍?
ഇതാണോ നല്ല സമരിയാക്കാരന്‍?
കഷ്ടം തന്നെ മൊതലാളി!!!
F®an©is JⓄy