Fri. Nov 20th, 2026

മല്ലപ്പള്ളി സ്വാദേശിനിയായ വീട്ടമ്മയെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭയിലെ വൈദീകർ പീഡിപ്പിച്ച കേസിൽ കേന്ദ്ര വനിതാ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് June 27 ന് റിപ്പോർട്ട് തേടിയിരിക്കയാണ്. ഇതിൽ വിറളിപിടിച്ച അച്ചന്മാരുടെ കുമ്പസാരക്കമ്പനിയിലെ വികാരി അനുകൂലികളായ ഓർത്തഡോക്സ് സഭാ വിശ്വാസിനികൾ ഇപ്പോൾ ഇരക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഓർത്തഡോക്സ് വൈദികരുടെ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് കേന്ദ്ര വനിതാ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ June 27 നാണ് റിപ്പോർട്ട് തേടിയത്. സംഭവം വിവാദമായതോടെ ദേശീയ അന്തർദേശീയ മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ഇപ്പോൾ ലൈംഗിക പീഡന കേസിലെ ഇരയായ വ്യക്തിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളും ഓർത്തഡോക്സ് വിശ്വാസികളെന്ന് അവകാശപ്പെടുന്നവർ പരസ്യമായി പ്രസിദ്ധീകരിക്കയാണ്. സ്ത്രീകളാണ് ഇരയെ അധിക്ഷേപിക്കുന്ന കമന്റുകൾ കൂടുതലും ഇടുന്നത്. ഇരയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതും ശിക്ഷാർഹമായ കുറ്റമാണ്. നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണോ അതോ അച്ചമ്മാരെ രക്ഷിക്കാനുള്ള വെപ്രാള മാണോ എന്നറിയില്ല, ചിലരൊക്കെ ബോധപൂർവ്വം ഇരയെ അധിക്ഷേപിക്കുന്ന കമൻറുകളാണ് ഇടുന്നത്.

*കാതോലിക്ക സിംഹാസനം * എന്ന Fb പേജിൽ Georgeena mariam George, Ancy Varghese തുടങ്ങിയ വനിതാ രത്നങ്ങൾ ഇരയെ പരസ്യമായി അധിക്ഷേപിക്കയാണ്. രണ്ട് വർഷം വരെ തടവു കിട്ടാവുന്ന കുറ്റമാണിത്. Fb യിൽ വെറുതെ കമന്റിയതാണെന്ന് പറഞ്ഞ് രക്ഷപെടാനുമാവില്ല – കേന്ദ്ര വനിതാ കമ്മീഷന്റെ അന്വേഷണത്തിലിരിക്കുന്ന കേസാണിത്.

കുഞ്ഞാടുകളെ മുട്ടനാടുകൾ പഴയനിയമത്തോടും പുതിയ നിയമത്തോടും ഒപ്പം ഇന്ത്യൻ പീനൽകോഡും ക്രിമിനൽ പ്രൊസീജിയർ കോഡും ഐ റ്റി ആക്റ്റും ഒക്കെ ഇവിടെ ഉണ്ടെന്നും അല്ലാതെ പഴയനിയമവും പുതിയനിയമവും അനുസരിച്ചല്ല വേറെകുറെ നിയമങ്ങൾ അനുസരിച്ചാണ് ഇന്ത്യയിൽ കാര്യങ്ങൾ നടക്കുന്നതെന്ന് പറഞ്ഞു മനസിലാക്കി കൊടുക്കണം

ഇരയെ അധിക്ഷേപിക്കുന്നത് കുറ്റകരമാണെന്ന വകുപ്പ് ഇതാണ്.(ദൈവ വചനമല്ല നിങ്ങൾ വായിക്കുന്നത്)

Under the Indian Penal Code Section 228-A (Disclosure of identity of the victim of certain offences etc)

Sub Section (1): Whoever prints or publishers the name or any matter which may make known the identity of any person against whom an offence under section 376, section 376A, section 376B, section 376C, or section 376D is alleged or found to have been committed (hereafter in this section referred to as the victim) shall be punished with imprisonment of either description for a term which may extend to two years and shall also be liable to fine.
Sub Section (2): Nothing in sub-section (1) extends to any printing or publication of the name or any matter which may make known the identity of the victim if such printing or publication is:-

നിയമത്തിന്റെയും മര്യാദയുടെയും സകല സീമകളും ലംഘിക്കുന്ന ഇത്തരം വ്യക്തികൾക്കെതിരെ പോലീസ് കേസെടുക്കണം – ഒപ്പം ഈ പേജിന്റെ അഡ്മിനെതിരെയും കേസെടുക്കണം.