ജെസ്നയെ കാണാതായ സംഭവത്തില്‍ ആണ്‍സുഹൃത്തിനെ സംശയമുണ്ടെന്ന് ജെസ്ന ജെസ്നയുടെ സഹോദരന് ജെയ്സ്. ജെസ്ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ നേരിട്ട് പരിചയമില്ല. പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്. എന്നാല്‍ തെളിവുകളില്ലാത്തതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും ജെയ്സ് പറഞ്ഞു.
പോലീസ് അന്വേഷണത്തോട് ഞങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ട്. നുണപരിശോധനയ്ക്ക് വിധേയരാവാനും തയ്യാറാണ്. പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ജെയ്സ് പറഞ്ഞു.
താന്‍ ജെസ്നയുടെ കാമുകനല്ല. അവള്‍ക്ക് പ്രണയമുണ്ടോ എന്ന് തനിക്കറിയില്ല. അവള് മുമ്പും മരിക്കാന്‍ പോവുകയാണ് എന്ന രീതിയില്‍ മെസ്സേജ് അയക്കാറുണ്ടായിരുന്നുവെന്നും ഇത് ജെസ്നയുടെ സഹോദരനോടും പോലിസിനോടും പറഞ്ഞതാണെന്നും എന്നാല്‍ തുടരെ തുടരെ പോലീസ് തന്നെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും ജെസ്നയുടെ സുഹൃത്ത് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.