Fri. Nov 20th, 2026

വരുമാനം വർദ്ധിപ്പിക്കാൻ പുതിയ മാർഗവുമായി ഫേസ്ബുക്ക് രംഗത്ത്. നിലവിൽ സൗജന്യമായി ചേരാവുന്ന ഗ്രൂപ്പുകളിൽ മെമ്പർഷിപ്പ് തുക ഈടാക്കാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. ഇപ്പോഴുള്ള ഗ്രൂപ്പ് സംവിധാനം നിലനിർത്തി തന്നെയാണ് പെയ്ഡ് ഗ്രൂപ്പുകൾ ഫേസ്ബുക്ക് ആരംഭിക്കുന്നത്. ഇതിന്റെ തുടക്കിൽ അമേരിക്കയിലെ ചില കുക്കറി, പേരന്റിംഗ് ഗ്രൂപ്പുകൾ പെയ്ഡാക്കിയുള്ള പരീക്ഷണത്തിലാണ് ഫേസ്ബുക്ക്,

എന്നാൽ പേയ്ഡ് ഗ്രൂപ്പ് തുടങ്ങുന്നതോടെ അഡ്മിൻമാർക്ക് വലിയ പണിയായിരിക്കും ഉണ്ടാകുക എന്ന് ഫേസ്ബുക്ക് തന്നെ പറയുന്നു. പെയ്ഡ് ഗ്രൂപ്പായതിനാൽ തന്നെ പൂർണമായും ഒരു സ്ഥാപനം നടത്തും പോലെ ഗ്രൂപ്പിനെ പരിപാലിക്കണം എന്നാണ് അഡ്മിന്മാർക്കുള്ള നിർദ്ദേശം. പോസ്റ്റുകളുടെ ഗുണമേന്മാ, അത് ഉപയോക്താവിന് ഉപകാരപ്രദമാണോ, ഗ്രൂപ്പ് അംഗങ്ങളുടെ നിരീക്ഷണം ഇവയ്ക്കെല്ലാം ഗ്രൂപ്പ് അഡ്മിന് അവകാശം ഉള്ളപ്പോൾ തന്നെ ഫേസ്ബുക്കും നേരിട്ട് ഇടപെടും

തുടക്കത്തിൽ പ്രമുഖ ലൈഫ് സ്റ്റൈൽ ബ്ലോഗർ സാറ മുള്ളറുടെ മൈ ഹോം എന്ന ഗ്രൂപ്പാണ് ഇത്തരത്തിൽ പെയ്ഡായി മാറിയത്. ഈ ഗ്രൂപ്പിൽ ചേരാൻ 15 ഡോളർ നൽകണം. അതേസമയം കോളേജ് അഡ്മിഷൻ ഗ്രൂപ്പിൽ ചേരാൻ 30 ഡോളർ ചിലവാക്കണം. ഇവയാണ് പേയ്ഡ് ഗ്രൂപ്പിലെ ഫേസ്ബുക്കിന്റെ ആദ്യ പരീക്ഷണം.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913