ജമ്മു കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സഖ്യം തകര്‍ന്നു. ബി.ജെ.പിയാണ് സഖ്യത്തില്‍ നിന്ന് പിന്മാറിയത്. കശ്മീരിലെ ബി.ജെ.പി-പി.ഡി.പി സഖ്യത്തിന്റെ സൂത്രധാരനായ ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവാണ് സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. പി.ഡി.പിയുമായുള്ള സഖ്യം ഇനി തുടരാന്‍ കഴിയില്ലെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ റാം മാധവ് പറഞ്ഞു.
കശ്മീരില്‍ വിഘടനവാദവും തീവ്രവാദവും വര്‍ധിച്ചുവെന്ന് രാം മാധവ് ആരോപിച്ചു. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ പോലും അപകടത്തിലാണ്. ഷുജാത് ബുഖാരിയുടെ കൊലപാതകം അതിന് ഉദാഹരണമാണെന്നും രാം മാധവ് കുറ്റപ്പെടുത്തി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സംസ്ഥാന മന്ത്രിസഭയില്‍ ബി.ജെ.പിയുടെ മന്ത്രിമാര്‍ രാജിവച്ചു. നേരത്തെ കത്വ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയുടെ രണ്ട് മന്ത്രിമാര്‍ രാജിവച്ചിരുന്നു.
ബി.ജെ.പി സഖ്യത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രാജിവച്ചു. ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടുമെന്ന് പി.ഡി.പി വ്യക്തമാക്കി. രാഷ്ട്രീയ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍ പി.ഡി.പി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പി-പി.ഡി.പി സഖ്യം രൂപീകരിച്ചത്. മന്ത്രിസഭയ്ക്ക് മൂന്ന് വര്‍ഷം കൂടി ശേഷിക്കവെയാണ് സഖ്യം തകര്‍ന്നത്.
ജമ്മുകാശ്മീരിൽ സർക്കാരിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചതിന് പിന്നാലെ രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്ത് എത്തി.കാശ്മീരിൽ സമാധാനം പുലരാൻ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടതെന്ന് മെഹബൂബ പറഞ്ഞു. ജമ്മുകാശ്മീർ ഇന്ത്യയിലെ ശത്രുമേഖലയല്ല. റംസാനോട് അനുബന്ധിച്ച് വെടിനിറുത്തൽ പ്രഖ്യാപിച്ചപ്പോൾ താഴ്വരയിൽ സമാധാനം മടങ്ങിയെത്തിയിരുന്നെന്നും മെഹബൂബ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയത് കാശ്മീരിൽ സ്ഥിതി മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയോടെയാണ്. എന്നാൽ, അവർ അത് തല്ലിക്കെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത്. കൂടുതൽ കേന്ദ്ര സഹായം ലഭിക്കുമെന്നും പ്രതീക്ഷിച്ചു. കേന്ദ്ര സഹായമുണ്ടെങ്കിൽ വികസന പദ്ധതികൾ നടപ്പാക്കി കാശ്മീരിനെ സമാധാനത്തിന്റെ കേന്ദ്രമാക്കാനാകുമായിരുന്നു. എന്നാൽ, സഹായമൊന്നും ലഭിച്ചില്ലെന്നതാണ് വാസ്തവം – മെഹബൂബ പറഞ്ഞു.
റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913