Thursday, August 11, 2022

Latest Posts

സംവരണം എന്‍റെ അവകാശം; അതിനെതിരെയുണ്ടാവുന്ന കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞു എതിര്‍ക്കും

സംവരണം എന്‍റെഅവകാശം ഞാനത് ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും സ്വീകരിക്കും അതിനെതിരെയുണ്ടാവുന്ന കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞു എതിര്‍ക്കും എന്ത് കുയുക്തിവാദത്തിൻറെ ലേബലിൽ ആയാലും

എ.ആർ.സുരേഷ് ആമക്കോട്ട്

വടയമ്പാടിയോ പട്ടണക്കടോ പോലെയുള്ള റവന്യൂ നടപടിനടത്തിയെടുക്കാന്‍ KPMS നോ ഏതെങ്കിലും ദളിത് സമുദായ സംഘടനകൾക്കോ കഴിയും വരെ സംവരണം തുടരും. സോഷ്യല്‍ വിസിബിലിറ്റി എന്ന സാമൂഹിക സ്വാധീനശക്തി തന്നെയാണ്(so called) മേല്‍ ജാതിക്കാരനെന്ന, സവര്‍ണന് ജാതിയുടെയുംഅതിന്‍റെ derivative കളുടെയും പേരില്‍ എല്ലാ സ്പേസുകളിലും ലഭ്യമാവാറുള്ള advantage !പക്ഷെ (so called) അവര്‍ണന് (അഥവാ സംവരണവിഭാഗക്കാരന് ) എല്ലാ സ്പേസുകളിലും അനുഭവപ്പെടാറുള്ള DISADVANTAGE കള്‍ തന്നെയാണ് അവനെ സംബന്ധിച്ചിടത്തോളം ജാതി !

അതുകൊണ്ടാണ് ഒരു കൂട്ടര്‍ വളരെ സിമ്പിളായി വടയംപാടിയും പട്ടണക്കാടും പുത്തൻകുരിശും ഒക്കെ

ഒക്കെ, അനര്‍ഹമായിത്തന്നെ, വസ്തുക്കള്‍ പേരില്‍ക്കൂട്ടുന്നതും.അതിനെതിരെഉണ്ടാവുന്ന എതിര്‍പ്പുകളെ മുഖ്യധാരാ രാഷ്ട്രീയഅധികാര കേന്ദ്രങ്ങളുടെ സഹായത്തോടെ അടിച്ചമര്‍ത്തുന്നതും!

അത്രയ്ക്ക് ഒക്കെ നിസ്സാര മായ ലോബിയിംഗ് ലൂടെത്തന്നെ ചെയ്തെടുക്കാനുള്ള രീതിയില്‍ വ്യപകമായ സാന്നിധ്യവും സ്വാധീനവും ഉള്ളവര്‍ക്ക് ഇക്കാര്യങ്ങളൊക്കെ എന്തെളുപ്പം !

മലയാളി മെമ്മോറിയലിനു ശേഷം കിട്ടിയ “സവര്‍ണസ്വത്വഗോത്രീയജാതിസംവരണം” വളരെ വിദഗ്ധമായി ചൂഷണം ചെയ്യുന്നതിനും സ്വന്തം “ജാതിമഹത്വം ” എന്ന രക്ത ശുദ്ധി പാരമ്പര്യ കുലകുടുംബ മെരിറ്റ് മഹത്വ വാദം സാമൂഹ്യപരിസരങ്ങളില്‍ എല്ലാം തന്ത്രപരമായി ESTABLISH ചെയ്യുന്നതിനും ഇത്തരക്കാര്‍ക്ക് വളരെ എളുപ്പം കഴിയുന്നുണ്ട് !

ജാതിവാല്_ചരിത്രപരമായ_തിരുശേഷിപ്പാണന്നൊക്കെ”ഫത്വകള്‍ “പുറപ്പെടുവിക്കാനും കുറെപ്പേരെക്കൊണ്ട് അത് എറ്റുപാടിക്കാനും(മഹാഭാരതയുദ്ധത്തില്‍ ഭീഷ്മര്‍ക്കെതിരെയടക്കം പല സന്ദര്‍ഭങ്ങളിലും PAID ശിഖണ്ടികള്‍ മുന്നിലുണ്ടായിരുന്നു. ട്രാന്‍സ് വിഭാഗം മനുഷ്യജീവികളെ അവമതിക്കാന്‍ അല്ല പറയുന്നത് ! )

ചില/പലവക മാരീചന്മാര്‍ക്ക് ഇന്നും എളുപ്പമാണ് .

പണ്ടൊക്കെ (so called) മേല്‍ജാതി വാര്‍ഷിക മഹാമഹങ്ങളില്‍ മാത്രം മുഴങ്ങിക്കേട്ടിരുന്ന “ജാതിവാല്‍ തിരുശേഷിപ്പ് “മാഹാത്മ്യം കിളിപ്പാട്ടുകള്‍ ഇപ്പോള്‍ പല മുഖ്യധാരാസ്പേസുകളിലും അഖണ്ടനമജപമായി മാറിയിരിക്കുന്നു !

ഹൈജാകിംഗ് !

KPMS നോ ഏതെങ്കിലും ദളിത് സമുദായ സംഘടനകൾക്കോ വടയംപാടിയിലോ കേരളത്തില്‍ മറ്റെവിടെയോ വടയംപാടിയിലെ പ്പോലെ ഇത്തരമൊരുപെരില്‍ക്കൂട്ടല്‍ മഹാമഹം കാര്യം ചെയ്തെടുക്കാന്‍ കഴിയാതിരിക്കുന്നതും വ്യപകമായ സാന്നിധ്യവും സാമൂഹിക സ്വാധീനവും സോഷ്യല്‍ വിസിബിലിറ്റിയും മറ്റവരെപ്പോലെ ഇല്ലാത്തത് കൊണ്ടാണ് !

ഈ സാഹചര്യം മുന്‍കൂട്ടി കണ്ടുകൊണ്ടാണ് മഹാനായ B R അംബേദ്‌കര്‍ അടക്കമുള്ള ഭരണഘടനാ ശില്‍പ്പികള്‍ എല്ലാ എത്നിക് വിഭാഗങ്ങള്‍ക്കും താങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുവാനുള്ള MANDATORY സൌജന്യങ്ങള്‍ സ്റേറ്റ് ഇന്‍റെ ബാധ്യതയാക്കി ഭരണഘടനയുണ്ടാക്കിയത് !

തല്സ്ഥിതിയില്‍ ശമ്പളവും പെന്‍ഷനും ലഭ്യമായവയും അധികാരങ്ങളും ആധിപത്യങ്ങളും നിയമവാഴ്ചയും depict ചെയ്യുന്നതുമായ സ്ഥിരം ജോലികളും മറ്റു മധുരവിഭവങ്ങളും (GDP contributing ആയ national resources ആണ് തൊഴിലുകളും മറ്റു sweet resource കളും) കയ്യടക്കി വച്ച് അനുഭവിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷം ഒരിക്കലും സ്വമനസ്സാലെ അവയൊക്കെ ഷെയര്‍ ചെയ്യാന്‍ (trustee ship) തയ്യാറാവില്ലല്ലോ? അതുകൊണ്ടാണ് നിയമം വേണ്ടിവരുന്നത് !

സ്വാധീന സാന്നിധ്യം കുറവുള്ളതുകൊണ്ട് എല്ലാ എത്നിക്ക് സമൂഹങ്ങള്‍ക്കും അധികാരാധിപത്യമേഖലകളില്‍ പ്രത്യേക സംവരണം വേണം. KPMS ഏതെങ്കിലും ദളിത് സമുദായ സംഘടനകൾക്കോ, എന്ന് , ഇത്തരം ഒരു “പേരില്‍ ക്കൂട്ടല്‍ ” കലാപരിപാടി നടത്തിയെടുക്കാന്‍ കഴിയുന്നുവോ അന്ന് വരെ സംവരണം തുടരണം !

സംവരണം സംമൂഹിക സാന്നിധ്യ സ്വാധീനശേഷി കുറവുള്ള എത്നിക്ക് കമ്മ്യൂണിറ്റികളില്പ്പെട്ടവരുടെ അവകാശമാണ്.സംവരണം എന്‍റെഅവകാശം ഞാനത് ആത്മവിശ്വാസത്തോടെയും ആത്മാഭിമാനത്തോടെയും സ്വീകരിക്കും അതിനെതിരെയുണ്ടാവുന്ന കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞു എതിര്‍ക്കും എന്ത് കുയുക്തിവാദത്തിൻറെ ലേബലിൽ ആയാലും.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.