Sun. Aug 30th, 2026

കോട്ടയം: മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞതിനു പിന്നില്‍ ഒരു ഗ്രൂപ്പ് കളിയുമില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലുള്ള നടപടി പോലീസ് എടുത്തിട്ടുണ്ട്. പാര്‍ട്ടി തലത്തിലുള്ള നടപടികളുടെ ഭാഗമായി പ്രശ്നത്തിന് ഉത്തരവാദിയെ അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ പരിപാടിയില്‍ പങ്കെടുക്കാന്‍ വിളിക്കേണ്ടത് വഴിയില്‍ തടഞ്ഞുനിര്‍ത്തിയല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രിയുമായി ഞാന്‍ സംസാരിച്ചിരുന്നു. മുഖ്യമന്ത്രി ആ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അവരെ അറയിച്ചിരുന്നു. വഴിയില്‍ തടഞ്ഞത് തെറ്റായ രീതിയായതുകൊണ്ടാണ് പോലീസ് കേസെടുത്തതും സംഘടനാപരമായ നടപടി പാര്‍ട്ടിയും സ്വീകരിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരായതുകൊണ്ട് പഴയതുപോലെ തെറ്റുകള്‍ക്ക് സംരക്ഷണമില്ല. മുഖ്യമന്ത്രി ഇല്ലാത്ത പരിപാടിയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനോ വഴിയില്‍ തടയാനോ പാടില്ല. പരിപാടി ഏറ്റെടുത്താല്‍ മുഖ്യമന്ത്രി അവിടെ പോകുമല്ലോ. ചിലപ്പോള്‍ പരിപാടി ഏറ്റെടുത്താലും റദ്ദാക്കേണ്ടി വരും. -സണ്ണി ജോസഫ് പറഞ്ഞു.



 

Leave a Reply