Tue. Nov 24th, 2026

100 പ്രശസ്ത വ്യക്തികളുടെ ശബ്ദം കൃത്യമായി അനുകരിച്ചു ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ യുവ മിമിക്രിതാരത്തെ വിവാഹ വേദിയില്‍ നിന്നു പോലിസ് പിടികൂടി.പ്രമുഖ മിമിക്രി ആർട്ടിസ്റ്റ് നവീന്‍ ആണ് പോലീസ് പിടിയിലായത്. ദിവ്യ എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നവീനെ പോലീസ് അറസ്റ്റ് ചെയ്തത്. 2016 ല്‍ ദിവ്യയുമായി നവീന്റെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ അന്നു നവീന്റെ നിര്‍ദേശപ്രകാരം ദിവ്യ ഈ വിവാഹം വിവരം മറച്ചു വയ്ക്കുകയായിരുന്നു എന്നു പറയുന്നു.

എന്നാല്‍ ഇപ്പോള്‍ തന്നെ കബളിപ്പിച്ചു മലേഷ്യയില്‍ നിന്നുള്ള കൃഷ്ണകുമാരിയെന്ന പെണ്‍കുട്ടിയെ നവീന്‍ വിവാഹം കഴിക്കാന്‍ പോകുകയാണ് എന്ന് അറിഞ്ഞ് ദിവ്യ പോലീസിനെ സമീപിച്ചു. ഇതോടെ കല്യാണ ദിവസം രാവിലെ ഹോട്ടലില്‍ എത്തിയ നവീനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തു. ടെലിവിഷന്‍ പരിപാടികളിലൂടെയാണു നവീന്‍ ശ്രദ്ധേയനായത്.