Tue. Apr 23rd, 2024

അറക്കാന്‍കൊണ്ടുപോകുന്ന മാടുകള്‍ ഉറങ്ങിവീണാല്‍ വണ്ടിയില്‍ സ്ഥലമില്ലാതെയാകും. ഇത് ഒഴിവാക്കാന്‍ ഇവയുടെ കണ്ണില്‍ പച്ചമുളക് കീറി തിരുകിവെച്ചിരിക്കുകയാണ്. ക്രൂരതയുടെ നേര്‍സാക്ഷ്യമായ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അറവുമാടുകളെ കുത്തി നിറച്ച് കൊണ്ടു പോകുന്ന കാഴ്ച പലപ്പോഴും ദയനീയമാണ്. അറവുശാലകളിലേക്കുള്ള യാത്രകളില്‍ മാനദണ്ഡങ്ങള്‍ പലതും പാലിക്കാറില്ല. മാടുകളെ കുത്തിനിറച്ചാണ് കൊണ്ടുപോകാറ്. മൃതപ്രായരായവപോലും ആ കൂട്ടത്തിലുണ്ടാകും. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അത്തരമൊരു ക്രൂരതയുടെ കാഴ്ചയാണ്.

തൃശൂർ സ്വദേശിനി പ്രീതി ശ്രീവത്സൻ ആണ് ഈ ചിത്രം പുറത്തുവിട്ടത്.PAWS എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ കടത്തിക്കൊണ്ടുവന്ന ഇരുപതോളം കന്നുകാലികളെ തൃശൂരിൽ രക്ഷപ്പെടുത്തുകയും കേസ് എടുപ്പിക്കുകയും ചെയ്തു.കൊടകര പോലീസ് കേസ് എടുത്തിട്ടുണ്ട്.