Mon. Nov 23rd, 2026

കൊച്ചി: നടിയെ ആക്രമിച്ചകേസിൽ എട്ടാം പ്രതി ആയിരുന്ന ദിലീപ് കേസിൽ വിധിപറയുന്ന ദിവസം കോടതിയിൽ എത്തിയപ്പോൾ ജഡ്ജി ഹണി എം വർഗീസ് എഴുനേറ്റ് നിന്നു എന്നകള്ളം പ്രചരിപ്പിച്ച ആൾക്കെതിരെ, കേസെടുക്കാൻ പൊലീസിന് കോടതിയുടെ നിർദേശം. നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ വിചാരണകോടതിയെ അധിക്ഷേപിക്കുന്ന തരത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ച ചാൾസ് ജോർജ്ജ് എന്നയാൾക്കെതിരെ കേസെടുക്കാൻ ആണ് കോടതി. നിർദേശിച്ചത്.

കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപ് കോടതി മുറിയിലേക്ക് വന്നപ്പോൾ ജഡ്‌ജി എഴുന്നേറ്റ് നിന്നു എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ചാൾസ് ജോർജ് കളവായി പറഞ്ഞു ജില്ലാ ജഡ്‌ജിയെ അപകീർത്തിപ്പെടുത്തുകയും കോടതിയുടെ വിശ്വാസ്യതയെ തകർക്കാൻ ശ്രമിക്കുകയും ചെയ്തത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് എറണാകുളം സെൻട്രൽ പൊലീസ് എസ്എച്ച്ഒയോട് കേസെടുക്കാൻ ആവശ്യപ്പെട്ടത്. പി ജെ പോൾസൺ നൽകിയ പരാതിയിലാണ് ഉത്തരവ്.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബർ എട്ടിനാണ് എറണാകുളം സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്. പിന്നാലെ എറണാകുളം ജില്ലാ കോടതി കോംപ്ലക്‌സിന് മുന്നിൽ വച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ച ചാൾസ് ജോർജ് ജഡ്ജിയെയും കോടതിയെയും അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിധി പറഞ്ഞ ദിവസം കോടതിയിൽ ഉണ്ടായിരുന്ന ആളാണ് താനെന്ന അവകാശവാദത്തോടെയായിരുന്നു ചാൾസ് ജോർജ്ജ് നുണപ്രചാരണം നാടത്തിയത്.

അതേസമയം ജഡ്ജിയെയും, കോടതിയെയും അവഹേളിച്ചും അപമാനിച്ചും സൈബർ പ്രചരണം നടത്തിയ മറ്റ് ആളുകൾക്ക് എതിരെ കൊച്ചി സൈബർ പോലീസ് വേറെയും കേസ് എടുത്തിട്ടുണ്ട്.