മാനന്തവാടി: കമ്പികഥ വീഡിയോ എഡിറ്റിങ്ങിലൂടെയും ജോസഫ് മാഷിന്റെ കൈയ്യല്ല തല ആയിരുന്നു വെട്ടേണ്ടിയിരുന്നത് എന്ന് ലേഖനമെഴുതുകയുമൊക്കെ ചെയ്ത് പണ്ടേ കുപ്രസിദ്ധനായിരുന്ന സീറോ മലബാർ സഭയുടെ മാനന്തവാടി രൂപതയുടെ മുൻ പി ആർ ഒ കുമാരൻ നോബിൾ തോമസ് പാറയ്ക്കൽ മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ പിടിയിൽ. വയനാട് തിരുനെല്ലി പൊലീസാണ് ക്രൈം നമ്പർ 477/ 2025 ആയി U/s BNS 281, മോട്ടോർ വെഹിക്കിൾ ആക്റ്റ് 185 എന്നിവ പ്രകാരം കേസ് എടുത്തത്.
രൂപതയിലെ യുവാക്കൾ മദ്യത്തിനും, മയക്കുമരുന്നിനും, ലൗ ജിഹാദിനും നർക്കോട്ടിക്ക് ജിഹാദിനും ഇരയാകാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്തിയിരുന്ന വൈദീക സ്രേഷ്ടനും രൂപതയുടെ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ CEO യുമാണ് മദ്യപിച്ച് മദോന്മത്തനായി KL 72 D 5931 എന്ന വാഹനമോടിച്ച് വരുന്നതിനിടയിൽ പൊലീസിൻറെ പിടിയിലായത്. രാത്രി 12.30 ന് Fr. നോബിൾ തോമസ് പറയ്ക്കൽ എവിടെയോ പാതിരാ കുർബാന അർപ്പിച്ച് വരുന്ന വഴിയിൽ തിരുനെല്ലി പൊലീസിൻറെ പിടിയിലാകുമ്പോൾ Alcometer ഉപയോഗിച്ച് നടത്തിയ Blood Alcohol Content (BAC) പരിശോധനയിൽ രക്തത്തിൽ 173mg/100 ml മദ്യം ഉണ്ടെന്ന് കണ്ടെത്തി. വാഹനം ഓടിക്കുന്ന ഒരാൾക്ക് നിയമപരമായി അനുവദനീയമായ മദ്യത്തിന്റെ അംശം വെറും 30mg / 100ml എന്നിരിക്കെയാണ് ഫാദർ നോബിൾ അടിച്ചു കോണുതെറ്റി വാഹനമോടിച്ചു വന്ന് പോലീസിന്റെ പിടിയിലായത്.

സഭയ്ക്ക് വേണ്ടി കുമാരൻ നോബിൾ തോമസ് പാറയ്ക്കൽ ചെയ്തിട്ടുള്ള മഹനീയ കൃത്യങ്ങൾ വിലമതിക്കാനാവാത്തതാണ്. സിസ്റ്റർ ലൂസി കളപ്പുരയെ കാണാൻ മഠത്തിൽ രണ്ട് മാധ്യമ പ്രവർത്തകർ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് സിസ്റ്ററുടെ അപഥസഞ്ചാരമായി ചിത്രീകരിച്ചുകൊണ്ട് സോഷ്യമീഡിയയിൽ പ്രചരിപ്പിച്ചു, അഭയകേസിൽ അടയ്ക്കാ രാജു കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി കണ്ടെത്തി. പേളി മാണിയുടെ വിവാഹം കൗദാശികമല്ല എന്ന് കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പ്ലസ് വൺ വിദ്യാർത്ഥിനിയെ പള്ളിമേടയിലിട്ട് ദിവ്യബലി അർപ്പിച്ച് ഗർഭിണിയാക്കിയ Fr. റോബിൻ വടക്കുംചേരി നിരപരാധിയാണ് എന്ന് കണ്ടെത്തി. മുദ്രപത്രങ്ങളുടെ ദാസൻ ജോർജ്ജ് ആലഞ്ചേരി എന്ന മാറാലഞ്ചേരി നിരപരാധിയാണെന്നു കണ്ടെത്തി. സഭയുടെ സഹനദാസൻ പീഡിത മിശിഹാ പരിശുദ്ധ ഫ്രാങ്കോ പിതാവ് നിരപരാധിയും കന്യകനും ആണെന്ന് കണ്ടെത്തി. മറിയക്കുട്ടി കൊലക്കേസിൽ കോടതി ശിക്ഷിച്ച ഫാദർ ബനഡിക്ട് ഓണംകുളം നിരപരാധിയാണെന്ന് കണ്ടെത്തി. അങ്ങനെ ഫാദർ നോബിൾ തോമസ് പാറയ്ക്കലിൻറെ കണ്ടെത്തലുകൾ എണ്ണിയാൽ ഒടുങ്ങില്ല.ഇതുകണ്ട് സഹിക്കാത്ത ദുഷ്ടാരൂപിയാണ് ഇപ്പോൾ നോബിൾ തോമസ് പാറയ്ക്കലിനെ ഈ നാറ്റക്കേസിൽ കുടുക്കിയാണതെന്നും അതിൻറെ എഫ്ഐആർ എടുത്ത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതെന്നും വേണം അനുമാനിക്കാൻ.
എന്നാൽ അതല്ല Fr. നോബിൾ തോമസ് പറയ്ക്കൽ പാതിരാ കുർബാന അർപ്പിച്ച് വരുന്ന വഴിയിൽ, കത്തോലിക്കാ സഭയെ താറടിച്ചു കാണിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ചിലരും പോലീസുകാരും ചേർന്ന് കെണി ഒരുക്കിയതാണെന്നാണ് കുമാരൻ നോബിൾ ഫാൻസ് അസോസിയേഷൻകാർ പറയുന്നത്. യഥാർത്ഥത്തിൽ കുമാരൻ നോബിളിനെ ചതിക്കാനായി വിശുദ്ധ കുർബാനക്ക് ഉപയോഗിക്കുന്ന വീഞ്ഞുകുപ്പിയിൽ വിദേശമദ്യം ഒഴിച്ചു വച്ചവർക്കെതിരെയല്ലേ ക്രിമിനൽ കുറ്റം ചാർത്തേണ്ടത് എന്നവർ ചോദിക്കുന്നു. വിശ്വാസി സമൂഹമേ, നമ്മുടെ അജപാലകർക്കെതിരെ ഇനി ഒരിക്കലും ഇത്തരം ദുഷ്പ്രവർത്തികൾ സംഭവിക്കാതിരിക്കാൻ അവരെ ബലപ്പെടുത്താൻ നാം വൈദീകർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കേണ്ടതും, ഭരണകൂട ക്രൂരതക്കെതിരെ ശക്തമായി പ്രതികരിക്കാനും ഓർമ്മിപ്പിക്കുന്നതായി കുമാരൻ നോബിൾ ഫാൻസ് അസോസിയേഷൻ കൺവീനർ മാനന്തവാടിയിൽ പറഞ്ഞു.


