Tue. Nov 24th, 2026

ബീഹാർ: ബീഹാറിലെ മോത്തിഹാരിയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോകം അതിവേഗം മുന്നേറുകയാണെന്നും പാശ്ചാത്യ രാജ്യങ്ങളുടെ കൈകളിൽ മാത്രമായിരുന്നു അധികാരമെന്നും എന്നാൽ ഇപ്പോൾ കിഴക്കൻ രാജ്യങ്ങൾ ആധിപത്യവും പങ്കാളിത്തവും നേടുന്നു എന്നും മോദി പറഞ്ഞു. ആഗോളതലത്തിൽ കിഴക്കൻ രാജ്യങ്ങൾ വികസനത്തിന്റെ ഓട്ടത്തിൽ മുന്നേറുന്നതുപോലെ, ഇന്ത്യയിലും ഇത് കിഴക്കൻ സംസ്ഥാനങ്ങളുടെ യുഗമാണ് എന്നും മോദി പറഞ്ഞു. ബീഹാറിൽ 3.5 കോടിയിലധികം സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടുകൾ ലഭിച്ചതായും മോദി കൂട്ടിച്ചേർത്തു.

കൂടാതെ കഴിഞ്ഞ 1.5 വർഷത്തിനിടെ 24,000-ത്തിലധികം സ്വയം സഹായ സംഘങ്ങൾക്ക് 1,000 കോടി രൂപ സഹായം നൽകിയിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ബീഹാറിൽ 7,200 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം, നോർവേ, ന്യൂസിലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ മുഴുവൻ ജനസംഖ്യയേക്കാൾ കൂടുതൽ വീടുകൾ ബീഹാറിന് നൽകിയതായി പ്രധാനമന്ത്രി വ്യക്തമാക്കി.