Sat. Nov 21st, 2026

ഒരു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് മഹേഷ് നാരായണൻ ചിത്രം ‘പേട്രിയറ്റ്’. വമ്പൻ ബജറ്റിൽ ആക്ഷൻ ചിത്രത്തിൽ ഒരു വൻ താരനിരയാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സറിൻ ഷിഹാബ്, ഗ്രേസ് ആൻ്റണി തുടയിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ചിത്രത്തെ ആരാധകരും ഏറെ ആവേശത്തോടെയാണ് നോക്കി കാണുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒരു അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ്. മോഹൻലാൽ ഉൾപ്പെട്ട ഭാഗങ്ങളായിരുന്നു ഒരു ഷെഡ്യൂൾ പൂർത്തിയായെന്ന അപ്ഡേറ്റാണത്.

മോഹൻലാലിന്റെ ഫൈറ്റ് സീക്വൻസുകളായിരുന്നു ഈ ഷെഡ്യൂളിൽ ചിത്രീകരിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എടപ്പാളിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നിരുന്നത്. ഇനി ചിത്രത്തിൽ മ്മൂട്ടിയുടെ ഭാഗങ്ങളാണ് ചിത്രീകരിക്കാൻ ബാക്കിയുള്ളത്. 80 കോടിയോളം നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ്‌ നാരായണൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി സ്‌ക്രീനിൽ ഒന്നിച്ചത്.