വിശ്വാസ വോട്ടെടുപ്പിന് മുമ്പ് യെദ്യൂരപ്പ രാജി നല്‍കുമെന്ന് സൂചന. നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം നേടുക ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ ബിജെപി യെദ്യൂരപ്പയോട് രാജി വച്ച് മുഖം രക്ഷിക്കാനാവശ്യപ്പെട്ടുവെന്നാണ് സൂചന. 13 പേജുള്ള രാജി പ്രസംഗം തയ്യാറാക്കുന്നതായി വാര്‍ത്തകളുണ്ട്. എന്തായാലും അഞ്ചു ദിവസമായി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി കര്‍ണാടകത്തില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഇതോടെ പുതിയ വഴിത്തിരിവായി.
വിശ്വാസ വോട്ട് നേടാനകാതെ വരുന്ന പശ്ചാത്തലത്തില്‍ ഇതിന് മുമ്പ് കത്ത് വായിച്ച് രാജി പ്രഖ്യാപിക്കുകയാണ് യദ്യൂരപ്പയുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നു. 2007 ല്‍ ഏഴു ദിവസം മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയ്ക്ക സഭയില്‍ വിശ്വാസം തെളിയിക്കാനാവാതെ രാജി വയ്ക്കേണ്ടി വന്നിരുന്നു. അന്നും ഇതുപോലെ പ്രസംഗം നടത്തി ബലിയാട് എന്ന ഇമേജില്‍ രാജി വയ്ക്കുകയായിരുന്നു. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍ ഇങ്ങനെ ഒരു സന്ദേശം നല്‍കിയെന്നാണ് സൂചന.
വിശ്വാസ വോട്ടെടുപ്പിന് തൊട്ടു മുമ്പ് സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുമ്പോള്‍ സഭയിലെ നിലവിലെ അംഗങ്ങള്‍ ഇപ്രകാരമാണ്.കോണ്‍ഗ്രസ സഖ്യം-112, (കോണ്‍-76,ജെഡിഎസ്-36)മറ്റുള്ളവര്‍ രണ്ട്.ബിജെപിയുടെ 104 അംഗങ്ങളാണ് ഹാജരുള്ളത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടന്നത് 222 മണ്ഡലങ്ങളിലേക്കാണ്. ഇതില്‍ കുമാരസ്വാമി രണ്ട് സീറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. അതില്‍ ഒന്ന് ഒഴിച്ചിട്ട് ബാക്കി ആകെ സീറ്റ് 221. നൂറ്റി പതിനൊന്നാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
നിലവില്‍ സ്വതന്ത്ര അംഗങ്ങള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് സഖ്യത്തിന് 114 സീറ്റുണ്ട്. ഇതുവരെ സഭയില്‍ ഹാജരാവാത്ത കോണ്‍ഗ്രസ് എം എല്‍ എ മാരായ രണ്ട് പേരില്‍ ഒരാള്‍ വിജയനഗരത്തില്‍ നിന്ന് ജയിച്ച ആനന്ദ് സിംഗാണ്.രണ്ടാമന്‍ മക്‌സിയില്‍ നിന്ന് ജയിച്ച പ്രദാബ് ഗൗഢയുമാണ്. ബിജെപിയുടെ സോമശേഖര റെഡ്ഡി സഭയില്‍ ഹാജരായിട്ടില്ല.