ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി യാഷ് രാജ് ഫിലിംസ് ഒരുക്കുന്ന സ്പൈ ത്രില്ലറായ വാർ 2 വിന്റെ ടീസർ എത്തി. കിയാര അദ്വാനിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജൂനിയർ എൻടിആറിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് വാർ 2. ബ്രഹ്മാസ്ത്ര എന്ന ചിത്രം ഒരുക്കിയ അയാൻ മുഖർജിയാണ് വാർ 2 സംവിധാനം ചെയ്യുന്നത്.
2019ലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായിരുന്നു വാർ. മേജർ കബീർ എന്ന ‘റോ ഏജന്റ്’ ആയിട്ടാണ് ചിത്രത്തിൽ ഹൃത്വിക് റോഷൻ എത്തിയത്. ഇതേ കഥാപാത്രത്തെ തന്നെയാണ് വാർ 2- വിലും ഹൃതിക് റോഷൻ അവതരിപ്പിക്കുക. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രമാണ് വാർ 2. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബെഞ്ചമിൻ ജാസ്പെർ എസിഎസ് ഛായാഗ്രഹണവും പ്രീതം സംഗീത സംവിധാനവും നിർവഹിക്കുന്നു.
ആദിത്യ ചോപ്രയുടേതാണ് കഥ. യാഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് വാർ 2. കത്രീന കൈഫ് – സൽമാൻ ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘ടൈഗർ’ സീരീസ്, ഹൃത്വിക് റോഷൻ-ടൈഗർ ഷ്രോഫ് എന്നിവർ ഒന്നിച്ച ‘വാർ’, ഷാരൂഖ് ഖാൻ നായകനായ പഠാൻ എന്നിവയാണ് യാഷ് രാജ് സ്പൈ യൂണിവേഴ്സിൽ ഇതിനുമുൻപ് വന്ന ചിത്രങ്ങൾ. പഠാൻ സിനിമയിൽ സൽമാനും ടൈഗർ 3യിൽ ഷാരൂഖും അതിഥിവേഷത്തിൽ എത്തിയിരുന്നു.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908

