Sun. Nov 22nd, 2026

മുംബൈ: സമൂഹമാധ്യമത്തിലൂടെ ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചെന്ന് ആരോപിച്ച് നാഗ്പൂരിൽ നിന്ന് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിനെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം 13 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

സ്വതന്ത്ര മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സർക്കാരിനെതിരെ യുദ്ധം ചെയ്യൽ, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങൾ ആരോപിച്ച് നാഗ്പുർ പൊലീസ് ഹോട്ടലിൽ നിന്ന് പിടികൂടിയത്.

പിന്നാലെ, റിജാസിന്റെ സുഹൃത്ത് നാഗ്പൂർ നിവാസിയായ ഇഷ കുമാരിയെയും (22) അറസ്റ്റ് ചെയ്തു. കേരളത്തിലും റിജാസിനെതിരെ കേസുണ്ട്. കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് റിജാസിന് എതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908