കണ്ണൂര്‍ പയ്യന്നൂരില്‍ നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ടില്‍ മാതാപിതാക്കളോടൊപ്പം അന്തിയുറങ്ങിയ ഏഴു വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. അച്ഛനും അമ്മയ്ക്കും രണ്ടു സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ വായ പൊത്തിപ്പിടിച്ച് എടുത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കരച്ചില്‍ കേട്ടുണര്‍ന്ന മാതാപിതാക്കളാണ് ഓടിച്ചെന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. ബഹളം കേട്ട് ഒപ്പമുണ്ടായിരുന്ന നാടോടികള്‍ പീഡിപ്പിച്ചയാളെ തല്ലിയോടിച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇയാള്‍ 50,000 രൂപയുടെ ചെക്കും നല്‍കി.
ഈ ചെക്ക് ഉള്‍പ്പെടെ ഹാജരാക്കിയാണ് ഇന്ന് രണ്ടു മണിയോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.