Thu. Oct 8th, 2026

മലപ്പുറം: മലപ്പുറം തിരൂരങ്ങാടിയിൽ ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ് പാലക്കാട് എസ്പിയുടെ ഡാൻസാഫ് സ്ക്വാഡാണ് പിടികൂടിയത്. നീല കന്നാസുകളിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ടാർപോളിൻ കൊണ്ടും, മാലിന്യം നിറച്ച ചാക്കുകളും കൊണ്ട് മറച്ച നിലയിലായിരുന്നു.

കർണാടകയിൽ നിന്ന് എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട് മീനാക്ഷിപുരം സ്വദേശി മൊയ്തീൻ, പൊള്ളാച്ചി സ്വദേശി അൻപഴകൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.