കൊച്ചി: അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് നടി ഹണി റോസ് നല്കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.
ഐ ടി ആക്ടും ചുമത്തി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ബോബി ചെമ്മണ്ണൂരിനെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ഇന്‍സ്റ്റഗ്രാം കുറിപ്പിലാണ് ഹണി റോസ് വെളിപ്പെടുത്തിയത്.


