Sun. Nov 22nd, 2026

തിരുവനന്തപുരം: സി പി എം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെ ബി ജെ പിയിലേക്ക് ക്ഷണിച്ച് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സി പി എമ്മിലെ അതൃപ്തരായ മറ്റുള്ളവരെയും സ്വാഗതം ചെയ്യുന്നതായി സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ, മാധ്യമങ്ങള്‍ക്കെതിരെ സുരേന്ദ്രന്‍ വീണ്ടും ഭീഷണി മുഴക്കി. ബി ജെ പിക്ക് എതിരെ വാര്‍ത്ത കൊടുത്താല്‍ ഓഫീസിലേക്ക് വരുമെന്നാണ് ഭീഷണി.

സുധാകരനെ സന്ദര്‍ശിച്ച് കെ സി വേണുഗോപാല്‍ കോണ്‍ഗ്രസ്സ് നേതാവ് കെ സി വേണുഗോപാല്‍ ജി സുധാകരനെ സന്ദര്‍ശിച്ചു. സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. അതൃപ്തി ഉണ്ടോയെന്ന് പറയേണ്ടത് സുധാകരനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ സി വേണുഗോപാല്‍ ഏറെ കാലമായി വ്യക്തിബന്ധമുള്ളയാളാണെന്ന് കൂടിക്കാഴ്ചക്കു ശേഷം സുധാകരന്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം അവഗണിക്കാന്‍ കഴിയാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.