Mon. Nov 23rd, 2026

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാടും ചേലക്കരയിലും, വയനാട്ടിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. ഡൽഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോ​ഗം ചേർന്ന ശേഷമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

പാലക്കാട് സി കൃഷ്ണ കുമാര്‍ ബിജെപി സ്ഥാനാര്‍ഥിയാകും. വയനാട് നവ്യ ഹരിദാസും ചേലക്കരയില്‍ കെ ബാലകൃഷ്ണനുമാണ് മത്സരത്തിനിറങ്ങുന്നത്. നിലവിൽ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് നവ്യ ഹരിദാസ്.