കൊല്ലം: ഓച്ചിറ ക്ഷേത്രത്തിലെ കാളകെട്ട് ഉത്സവത്തിനായി നിര്‍മിച്ച കൂറ്റന്‍ കെട്ടുകാള നിലംപതിച്ചു. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. 72 അടി യരമുള്ള കെട്ടുകാളയാണ് വീണത്. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
28ാം ഓണത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തില്‍ കാളകെട്ട് ഉത്സവം നടക്കുന്നത്.ഒരു കരക്കാരുടെ കാലഭൈരവന് എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. ഇരുമ്പടക്കം ഉപയോഗിച്ചാണ് കെട്ടുകാള നിര്‍മിക്കുന്നത്.
ക്രെയിനിന്റെ സഹായത്തോടെ ക്ഷേത്രത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. അപകടം മുന്നില്‍ കണ്ട് ആളുകളെ സമീപത്ത് നിന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. മറിഞ്ഞ കെട്ടുകാള കാലഭൈരവന്റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടണ്‍ ഇരുമ്പ്, 26 ടണ്‍ വൈക്കോല്‍ എന്നിവകൊണ്ടു നിര്‍മിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്.
ഓച്ചിറ ബുദ്ധവിഹാരകേന്ദ്രമായിരുന്നു.എങ്കിലും ഇപ്പോൾ ശിവ സങ്കല്പമാണ് മുന്തി നില്‍ക്കുന്നത്. ’ഓച്ചിറക്കളിയും ‘ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്. സംവാദത്തിൽ തോൽപ്പിക്കാൻ കഴിയാതെ ബ്രാമണർ ‘ഓച്ചൻമാരെ’ (ബുദ്ധ ഭിക്ഷുക്കളിലെ അധ്യാപകരെ) കാളകളെ കൊണ്ടും ശൂദ്രാദികളെയും കൊണ്ട് വളഞ്ഞ് കുത്തിച്ചും മൃതശരീരങ്ങൾ ചവിട്ടിതാഴ്ത്തിയ ചിറയുടെ ഓർമ്മ പുതുക്കാൻ ബ്രാമണർക്കായ് ഹിന്ദു മത അടിമകൾ തുള്ളുന്ന ‘ഓച്ചിറ’ കളി. ചാതുർ വർണ്ണ ഹിന്ദുമതത്തെ പ്രതിഷ്ഠിക്കുവാൻ ബുദ്ധൻമാർക്കെതിരേ ചെയ്ത കൊടും ക്രൂരതയുടെയും മനുഷ്യത്വ രാഹിത്യത്തിനേറെയും ഓർമ്മ പുതുക്കലാണ് ബുദ്ധവിഹാരങ്ങളായിരുന്ന ഇന്നത്തെ പല ഹിന്ദു ക്ഷേത്രങ്ങളിലെ ഓരോ ചടങ്ങും.


