തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കല്‍ മൃഗ സ്നേഹികളുടെ പ്രതിഷേധ സമരം. കിഫ തീവ്രവാദികള്‍ക്കെതിരെ നിശബ്ദ നിലപാട് സ്വീകരിക്കുക്കുകയാണ് സംസ്ഥാന വനം വകുപ്പ് ചെയ്യുന്നതെന്ന് ആരോപിച്ച് ശനിയാഴ്ച്ച വെെകിട്ട് 4 മണി മുതല്‍ 7 മണി വരെ ആനിമൽ ആൻഡ് നേച്ചർ എത്തിക്സ് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടത്തുന്നു. അരിക്കൊമ്പനെ നാടു കടത്തിയ ശേഷം സംസ്ഥാനത്തൊട്ടാകെ ഒരുപാട് വന്യ ജീവികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു എന്നും ചിലതിനെ സംസ്ഥാന വനം വകുപ്പു തന്നെ മയക്കു വെടി വെച്ച് കൊന്നു എന്നും പ്രതിഷേധം ഉൽഘാടനം ചെയ്തുകൊണ്ട് രശ്മി സ്റ്റാലിൻ കരുനാഗപ്പള്ളി പറഞ്ഞു.
ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ വില്ലേജില്‍ തന്നെ കിഫ എന്ന വ്യാജ കര്‍ഷക സംഘടന ഓരോ കാട്ടാനകളെയായി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. മുറിവാലന് എന്ന ആനയുടെ ശരീരത്തിന്റെ ഒരു ഭാഗത്ത് നിന്നും മാത്രമായി നൂറിലധികം പെല്ലറ്റുകളും വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. ഇനിയും നിശബ്ദ്ത പാലിച്ചാല്‍ അവര്‍ ചക്കക്കൊമ്പനേയും പടയപ്പയേയുമെല്ലാം കൊല്ലും എന്നതിനാലാണ് ഇങ്ങനെ ഒരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വൈകിട്ട് 7 മണിയോടെ മെഴുകു തിരി തെളിയിച്ച് പരിപാടികള്‍ അവസാനിപ്പിച്ചു.


