തൃശ്ശൂര്‍: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ അനാഥരായവര്‍ ഒറ്റക്കാവില്ലെന്ന് റവന്യൂമന്ത്രി കെ രാജന്. വയനാട് പുനരധിവാസം സമഗ്രമായി ചെയ്യും. മുന്‍ഗണനാ ക്രമം അനുസരിച്ച് മുന്നോട്ട് പോകുകയാണ്. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവും.
ലോകത്തുള്ള മലയാളികള്‍ ഒപ്പം നില്ക്കും. ആദ്യ ദിവസങ്ങളിലെ മുന്‍ഗണന രക്ഷാപ്രവര്‍ത്തനമായിരുന്നു. മൂന്നാം ദിവസം ബെയ്ലി പാല നിര്‍മ്മാണത്തിനായിരുന്നു മുന്‍ഗണന. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായ പരിശോധന നടത്തി. ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അവയവങ്ങള്‍ സംസ്കരിക്കാന്‍ ഒമ്പത് ഏക്കര്‍ പ്രത്യേകമായി കണ്ടെത്തി. ഡി എന്‍ എ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ എപ്പോള്‍ വന്നാലും മൃതദേഹാവശിഷ്ടം കണ്ടെത്തി ഏല്‍പ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് സംസ്കാരം നടക്കുന്നത്. തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുന്നു.11 ഡോഗ് സ്ക്വാഡ് വയനാട്ടില്‍ ഇപ്പോഴുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



