ജമ്മു കശ്മീരില്‍ കൊല ചെയ്യപ്പെട്ട എട്ടു വയസ്സുകാരി പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട തൃശൂർ കേരള വർമ്മ കോളേജിലെ അധ്യാപിക ദിപാ നിശാന്തിനെതിരെ സംഘപരിവാറിന്റെ കൊലവിളി. ദീപക് ശങ്കരനാരായണണ്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ദീപാ റീ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ദീപയ്ക്കെതിരെ കൊലവിളിയുമായി സൈബര്‍ ആക്രമണവും തുടങ്ങുന്നത്.
രമേശ് കുമാര്‍ നായര്‍ എന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ ഫെയസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കൊലവിളി ഉണ്ടായത്. അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും അയാള്‍ പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്തുണയുമായി ബിജു നായര്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്നും അതിനായി ഞങ്ങള്‍ ശ്രമിക്കുകയാണ് എന്ന കമന്റും വന്നു.
നേരത്തെ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ദീപാ നിശാന്തിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും എന്നാല്‍ നേരത്തെ നല്കിയ പരാതിയില്‍ ഇതുവരെ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ദീപ പറഞ്ഞു.

സംഘത്തോട് കളിച്ചാൽ ഇങ്ങനെയിരിക്കും! ? ഒരാളുടെ ജോലി പോകുന്നത് തീർച്ചയായും ആഘോഷിക്കപ്പെടേണ്ട ഒരു കാര്യമല്ല.അതേസമയം…
Posted by Biju Nair on Saturday, 28 April 2018