ആലപ്പുഴ: ആലപ്പുഴ എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം. തോട്ടപ്പുളി ഒറ്റപ്പന പുതുവല്‍ കാര്‍ത്തികേയന്റെ മകന് ശ്യാം ഘോഷ് ആണ് മരിച്ചത്.
രണ്ടു വർഷം മുൻപാണ് ശ്യാം ഘോഷ് സർവീസിൽ പ്രവേശിച്ചത്. വിവാഹ ബന്ധം വേര്‍പെടുത്തിയ ശ്യാംഘോഷ് നീണ്ട അവധിയിലായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


