Sat. Nov 21st, 2026

കത്തോലിക്കാ സഭയുടെ ധ്യാനഗുരുക്കന്മാരെ കടത്തിവെട്ടുന്ന നവനാസ്തിക ധ്യാനങ്ങളുടെ പരസ്യങ്ങൾ സോഷ്യൽമീഡിയയിൽ നിറയുന്നതിനിടയിൽ നവനാസ്തിക ധ്യാനങ്ങളിലെ ധ്യാനപ്രസംഗികരിൽ പലരും വിശ്വാസത്തിലേക്ക് തിരിച്ചുപോകുന്നതും മതാചാരപ്രകാരം പള്ളിയിലടക്കുന്നതും കോമഡിയാകുകയാണ്. അതുപോലൊരു നവനാസ്തിക വിവാഹവും ഇപ്പോൾ ഒരാഴ്ചക്കാലമായി സോഷ്യൽമീഡിയയിൽ വൈറൽ ആകുകയാണ്. ഒരു വിവാഹ ചടങ്ങിനെ പരിഹസിച്ചുകൊണ്ട് ഇത്രയധികം ട്രോളുകൾ ഉയരുന്നത് സോഷ്യൽ മീഡിയയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ്.

എല്ലാ മതങ്ങളും നിലനിന്നുപോരുന്നത് അതിൻറെ ആചാരങ്ങളിലൂടെയാണ്. അല്ലാതെ അതിൻറെ തിയോളജി പഠിച്ചിട്ടല്ല ആരും മതത്തിൻറെ ഭാഗമാകുന്നത്. അതുകൊണ്ടാണ് ദൈവമില്ലെന്നുപറഞ്ഞാൽ അവർക്ക് അത് പ്രശ്‌നമല്ലാത്തതും അവരുടെ ആചാരങ്ങൾ ലംഘിച്ചാൽ അവർ രോഷാകുലരാകുന്നതും. ആചാരം ലംഘിക്കുന്നത് യുക്തിവാദി ആയാലും വിശ്വാസിയായായാലും അവരുടെ രോഷത്തിന് പാത്രീഭവിക്കും. അയ്യാവൈകുണ്ഠസ്വാമിമുതൽ നാരായണഗുരുവും സഹോദരൻ അയ്യപ്പനും അയ്യൻ കാളിയുമൊക്കെ അത് അനുഭവിച്ചതല്ലേ? അത്തരത്തിൽ എല്ലാമതങ്ങളുടെയും പ്രധാനപ്പെട്ട ആചാരങ്ങളാണ് വിവാഹവും മരണാനന്തര ചടങ്ങുകളുമൊക്കെ.

നാട്ടുകാരെ ഹോമോസാപ്പിയൻ സാപ്പിയൻ ആക്കാൻ നടന്നിട്ട് സ്വന്തം ജീവിതത്തിൽ മുഹൂർത്തം നോക്കി മതാചാരപ്രകാരം വിവാഹം കഴിച്ച ഒരു നവനാസ്തിക ധ്യാനഗുരുവിനെയും അതിൻറെ ന്യായീകരണ വിദഗ്ദ്ധരെയും സോഷ്യൽമീഡിയ ട്രോളി കൊല്ലുന്ന പോസ്റ്റുകളിൽ ചിലതാണ് ചുവടെ.

]