Fri. Nov 27th, 2026

ടെല്‍ അവീവ്: ഇസ്‌റായേലിലെ ടെല്‍ അവീവില്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പ്രതിഷേധിച്ച ആയിരങ്ങള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി. സംഭവത്തില്‍ ഒരാള്‍ മരിച്ചു. അനവധി പേര്‍ക്ക് പരുക്കേറ്റു.

സമാധാനപരമായി പ്രതിഷേധം നടക്കുന്നതിനിടെ, റോഡ് മുറിച്ചുകടന്ന പ്രതിഷേധക്കാര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. പ്രതിഷേധക്കാരില്‍ പലരെയും ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോയി.

കാര്‍ ഡ്രൈവറെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്ത് വരികയാണ്. സംഭവത്തില്‍ പോലീസ് വിശദാന്വേഷണം നടത്തിവരികയാണ്.