Thu. Nov 26th, 2026

വടകര: ബി ആര്‍ സി അധ്യാപികമാര്‍ പ്രതികളായുള്ള വടകര എം ഡി എം എ സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ ഷിബുവിനെ വടകര എന്‍ ഡി പി എസ് കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. 30ന് തിങ്കളാഴ്ച പ്രതിയെ വടകര എന്‍ ഡി പി എസ് കോടതിയില്‍ ഹാജരാക്കാനാണ് ജഡ്ജി അന്യാസ് തയ്യില്‍ വടകര സി ഐ. സജീഷ് നല്‍കിയ അപേക്ഷയില്‍ ഉത്തരവിട്ടത്. നിലവില്‍ പ്രതി കണ്ണൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം കണ്ണൂര്‍ ജയിലില്‍ വെച്ച് പ്രതിയുടെ അറസ്റ്റ് വടകര പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ കേസില്‍ കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യാനാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. 30 ന് കേസ് അന്വേഷണ സംഘം കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനും സാധ്യതയുണ്ട്. പ്രതിയെ ചോദ്യം ചെയ്യേണ്ട ആവശ്യത്തിലേക്കാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്. അധ്യാപികമാരുമായും മറ്റുള്ള പ്രതികളുമായും എം ഡി എം എ സാമ്പത്തിക ഇടപാട് നടത്തിയ ആളാണ് ഷിന്റോ ഷിബു. ഇയാളുടെ സുഹൃത്ത് കൂടിയായ മറ്റൊരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. കണ്ണൂര്‍ സ്വദേശിയായ അബ്ദുല്ല എന്ന അബ്ദുല്‍ നാസറിനെ കൂടി പ്രതി ചേര്‍ത്ത് പോലീസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയം, നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ബുധനാഴ്ച വടകര എന്‍ ഡി പി എസ് കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളുടെ റിമാന്‍ഡാണ് നീട്ടിയത്. പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി കരേപൊയില്‍ ഫിറോസ് (28), കൂത്താളി സ്വദേശി ചെമ്പനോട് പൊയില്‍ അനസ് (26), വയനാട് പുല്‍പ്പള്ളി സ്വദേശികളായ കുന്നത്ത് ചാലില്‍ കെ ടി വിശാല്‍(23), മറക്കടവ് ചന്ദ്രന്‍ പുരക്കല്‍ അജിത്ത് സജീവന്‍ (26) എന്നിവരെയാണ് ഡിസംബര്‍ ഒമ്പത് വരെ വീണ്ടും റിമാന്‍ഡ് ചെയ്തത്.

Content Highlights: A court has ordered a production warrant to bring Shinto Shibu, the prime accused in the Vadakara MDMA case involving teachers, before the court. Investigators suspect him of leading an interstate synthetic drug supply network across Malabar. Police are recording his formal arrest and pursuing further custodial interrogation in the case.





 

Leave a Reply