Fri. Nov 20th, 2026

മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാ​ഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് ഫേസ്​ബുക്കും ഇൻസ്റ്റാ​ഗ്രാമും പ്രവർത്തനരഹിതമായത്. instagramdown,facebookdown എന്നിവ എക്സിൽ ട്രെൻഡിങ്ങായി.

ഫോണിലും കമ്പ്യൂട്ടറുകളിലും ഫേസ്ബുക്ക് അക്കൗണ്ടുകൾ സ്വയം ലോഗ് ഔട്ടായി. മെസഞ്ചർ, ത്രെഡ്‌സ് എന്നിവയും ലഭ്യമാകുന്നില്ല. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല. ഫെയ്‌സ്‌ബുക്ക്‌ ഉപഭോകതാക്കൾക്ക് ലോഗിൻ ചെയ്‌തു കയറാനാകുന്നില്ല. തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. ഉപയോഗിച്ചുകൊണ്ടിരുന്ന അകൗണ്ടുകൾ പെട്ടന്ന് പ്രവത്തനരഹിതമായതോടെ ലക്ഷകകണക്കിന് ഉപഭോകതാക്കൾ ആശങ്കയിലാണ്.