Mon. Nov 23rd, 2026

തലസ്ഥാനത്ത് നടുറോഡിൽ അടുപ്പുകൂട്ടി സായൂജ്യമടഞ്ഞ് ഭക്തർ; കോടിക്കണക്കിന് പേർ പങ്കെടുത്തതിനാൽ ഇത്തവണ സ്ത്രീകളുടെ എണ്ണം കൃത്യമായി പറയാനാവാതെ മാധ്യമങ്ങൾ; രാഷ്ട്രീയ ഭേദം മറന്ന് മന്തിമാരും പ്രതിപക്ഷ നേതാക്കളുമെല്ലാം പണ്ടാര അടുപ്പിന് ചുറ്റും; കോമഡിയായി തിരുവന്തോരം കോർപ്പറേഷനിലെ ആദിത്യവർമ്മ രാജാവും!

തിരുവനന്തപുരം: ആറ്റുകാല്‍ കുടുംബക്ഷേത്രത്തിലെ അന്ധവിശ്വാസ തട്ടിപ്പിന്റെ ഭാഗമായ പൊങ്കാലയെന്ന പേരിലുള്ള നടുറോഡിൽ അടുപ്പ് കൂട്ടലിൽ പങ്കെടുത്ത് ഇന്ന് സായൂയൂജ്യമടഞ്ഞത് കോടിക്കണക്കിന് സ്ത്രീകൾ.പൊങ്കാല അര്‍പ്പിച്ച് ഭക്തര്‍ മടങ്ങി തുടങ്ങി. കടുത്ത ചൂടിനെ അവഗണിച്ച് ലക്ഷകണക്കിന് കോടിക്കണക്കിന് ഭക്തരാണ് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനത്തെത്തിയത്. 2.30 ഓടെയാണ് പൊങ്കാല നിവേദ്യം സമര്‍പ്പിച്ചത്. സാധാരണ ലക്ഷങ്ങളിൽ ഒതുങ്ങുന്ന സ്ത്രീകൾ ഇത്തവണ കോടികൾ കടന്നതോടെഇത്തവണ മാധ്യമങ്ങൾക്ക് സ്ത്രീകളുടെ കൃത്യമായ കണക്കെടുക്കാനായില്ല.

മടങ്ങുന്ന ഭക്തര്‍ക്ക് എല്ലാ സൗകര്യങ്ങളും പൊലീസും സംഘടനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്തര കഴിഞ്ഞാണ് പൊങ്കാല അടുപ്പില്‍ അഗ്‌നി പകര്‍ന്നത്. ക്ഷേത്രം തന്ത്രിയാണ് ശ്രീകോവിലില്‍ നിന്നും ദീപം മേല്‍ശാന്തി വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് കൈമാറിയത്. ക്ഷേത്ര നടപന്തലിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. അതില്‍ നിന്നാണ് ക്ഷേത്രത്തിന് മുന്‍വശത്തുള്ള അടുപ്പില്‍ തീപകര്‍ന്നത്.

ആറ്റുകാല്‍ പൊങ്കാലയ്ക്ക് രാഷ്ട്രീയ ഭേദം മറന്ന് തിരുവന്തോരത്തെ ശൂദ്ര നേതാക്കളെല്ലാം ഒരുമിച്ചെത്തുന്നതാണ് പതിവ്. ഇത്തവണയും ആ പതിവ് തെറ്റാതെ പൊങ്കാലയ്ക്ക് സാക്ഷിയാകാന്‍ രാഷ്ട്രീയ പ്രമുഖരും അണിനിരന്നു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, ശശി തരൂര്‍ എംപി അടക്കമുള്ള നിരവധി നേതാക്കള്‍ രാവിലെ തന്നെ എത്തി. പണ്ടാര അടുപ്പില്‍ തീ പകരുന്നതിന് മണിക്കൂറുകള്‍ മുന്‍പ് തന്നെ മന്ത്രിമാരും എംപിമാരും രാഷ്ട്രീയ നേതാക്കളും അടുപ്പിന് സമീപം അണിനിരന്നു.



വെയിലത്ത് നില്‍കുകയായിരുന്നതിനാല്‍ ദേഹാസ്വാസ്ഥ്യം അനുവപ്പെട്ട മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപല്‍ ആറ്റുകാല്‍ ക്ഷേത്രത്തിന് സമീപം തലകറങ്ങി വീണു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അദ്ദേഹത്തെ മടക്കിഅയച്ചു. എല്ലാ തയ്യാറെടുപ്പും പൂര്‍ണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. എല്ലാ സൗകര്യങ്ങളും കൃത്യമായി ഒരുക്കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. സുരക്ഷയൊരുക്കാന്‍ 3500 പൊലീസുകരും മടക്ക യാത്രയ്ക്കായി 500 കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളും ചൂടിന്റെ പശ്ചാത്തലത്തില്‍ ഹീറ്റ് ക്ലിനിക്കുകളും സര്‍ക്കാര്‍ സജ്ജമാക്കിയിട്ടുണ്ട്. നിവേദ്യം പൂര്‍ത്തിയായാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നഗരം ശുചീകരിച്ച് പൂര്‍വ്വസ്ഥിതിയിലാക്കുമെന്നും മേയർ പറഞ്ഞു.

കൂടാതെ പൊങ്കാല കാണാനുള്ള കോർപറേഷനിലെ ആദിത്യവർമ്മ രാജാവിൻറെ എടുത്തുവരവ് സോഷ്യൽ മീഡിയയിൽ കോമഡിയായിരിക്കുകയാണ്. ഒന്നുകിൽ തേര് വലിക്കുന്ന ഊളകൾക്ക് നാണം വേണം. അല്ലെങ്കിൽഅതിൽ കേറി കുത്തിയിരിക്കുന്ന പൊട്ടൻതമ്പുരാന് അത് വേണം.കടുപ്പംതന്നെ അണ്ണാ” എന്നൊക്കെ രാജാവിനെ എടുത്തിട്ട് അലക്കുകയാണ് സോഷ്യൽമീഡിയ.