Sat. Nov 21st, 2026

തിരുവനന്തപുരം എ​സ്.​എ.​ടി ആ​ശു​പ​ത്രി​യിൽ നിന്ന് കാണാതായ ഗർഭിണിയ്ക്കായി എറണാകുളം കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ തുടരുന്നു. മ​ട​വൂർ വി​ള​ക്കാ​ട് പേ​ഴു​വി​ള​വീ​ട്ടിൽ അൻ​ഷാ​ദി​ന്റെ ഭാ​ര്യ ഷംന ഷ​റ​ഫു​ദ്ദീ​നെ (21) യാ​ണ് കാണാതായത്. എറണാകുളത്ത് ഇന്നലെ രാത്രി എട്ടുമണിയോടെ ഇവർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് നോർത്ത് ഭാഗം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പൂർണ ഗർഭിണിയായിരുന്നതിനാൽ ഏതെങ്കിലും ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാദ്ധ്യത കണക്കിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി 8ന് ശേഷം യുവതിയുടെ ഫോൺ മൊബൈൽ സ്വിച്ച് ഓഫായതാണ് പൊലീസിനെ വലയ്ക്കുന്നത്. അതേസമയം യുവതിയെ കണ്ടെത്താൻ കഴിയാത്തതിൽ പ്രതിഷേധിച്ച് ഭർത്താവും കുടുംബവും എസ്.എ. ടി ആശുപത്രിയിൽ പ്രതിഷേധം തുടരുകയാണ്. ഷംനയെ കാണാത്തതിൽ വിഷമിച്ച് കഴിയുന്ന ഇവർ ഇന്നലെ ആശുപത്രിയിലെ ഒ.പി കൗണ്ടർ അടയ്ക്കാൻ അനുവദിച്ചില്ല. രാത്രി അതിനുള്ളിൽ കഴിച്ചുകൂട്ടിയ ഇവർ ഇന്ന് രാവിലെ ഒ.പി കൗണ്ടറിന്റെ പ്രവർത്തനം തടസപ്പെടുത്താനും ശ്രമിച്ചു. വിവരമറിഞ്ഞെത്തിയ മെഡിക്കൽ കോളേജ് പൊലീസ് ഇവരെ ആശുപത്രിയിലെ ഒരുമുറിയിലേക്ക് മാറ്റിയാണ് പ്രശ്നം പരിഹരിച്ചത്.

ഇന്നലെ ഗൈ​ന​ക്കോ​ള​ജി ഒ. പി​യിൽ ബ​ന്ധു​ക്കൾ​ക്കൊ​പ്പം പ​രി​ശോ​ധ​ന​യ്​ക്കെ​ത്തിയതായിരുന്നു ഷംന. പ്ര​സ​വത്തിന് അ​ഡ്മി​റ്റാ​കാൻ ഡോ​ക്ടർ​മാർ തീ​യ​തി കു​റി​ച്ച് നൽ​കി​യി​രു​ന്ന​തി​നെ തു​ടർ​ന്നാ​ണ് ഭർ​ത്താ​വി​നും അ​ടു​ത്ത ബ​ന്ധു​ക്കൾ​ക്കും ഒ​പ്പം ഷംന എ​ത്തി​യ​ത്.ഒ.​പി​യിൽ പ​രി​ശോ​ധി​ച്ച ഡോ​ക്ടർ​മാർ ആ​ദ്യം ര​ക്ത പ​രി​ശോ​ധ​ന​യ്ക്ക് കു​റി​ച്ചു നൽ​കി. ര​ക്തം പ​രി​ശോ​ധി​ച്ച് ഒ.​പി​യിൽ തി​രി​ച്ചെ​ത്തി. പ​രി​ശോ​ധ​നാ മു​റി​യി​ലേ​ക്ക് ക​യ​റി​യ​ശേ​ഷം തി​രി​കെ ബ​ന്ധു​ക്ക​ളു​ടെ അ​ടു​ത്തെ​ത്തി ഡോ​ക്ട​റിൽ നി​ന്ന് അ​ഡ്മി​ഷൻ എ​ഴു​തി വാ​ങ്ങി വ​രാ​മെ​ന്ന്പ​റ​ഞ്ഞ് വീ​ണ്ടും അ​ക​ത്തേ​ക്ക് പോ​യി. ബ​ന്ധു​ക്കൾ പു​റ​ത്ത് മ​ണി​ക്കൂ​റു​കൾ കാ​ത്തി​രു​ന്നി​ട്ടും യു​വ​തി വ​ന്നി​ല്ല. തു​ടർ​ന്ന് തെര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ ഭർ​ത്താ​വ് മെ​ഡി​ക്കൽ കോ​ളേ​ജ് പൊ​ലീ​സിൽ പ​രാ​തി നൽ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സെ​ത്തി നി​രീ​ക്ഷണ കാ​മ​റ​കൾ പ​രി​ശോ​ധി​ച്ച​തിൽ 12 മ​ണി​യോ​ടെ ര​ക്ത പ​രി​ശോ​ധന പൂർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന ദൃ​ശ്യം ക​ണ്ടെ​ത്തി​. പിന്നീട് ഷംന അപ്രത്യക്ഷയായതെങ്ങനെയെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ആ​റു മ​ണി​യോ​ടെ ഭർ​ത്താ​വി​ന്റെ സ​ഹോ​ദ​രി​യെ വി​ളി​ച്ച് എ​നി​ക്ക് കു​ഴ​പ്പമില്ലെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. ഷം​ന​യു​ടെ മൊ​ബൈൽ ഫോ​ണി​ന്റെ ട​വർ ലൊ​ക്കേ​ഷൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തിയ അ​ന്വേ​ഷ​ണ​ത്തിൽ 12.30 മ​ണി​യോ​ടെ കു​മാ​ര​പു​ര​ത്ത് ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. വൈ​കി​ട്ട് 5 മ​ണി​യോ​ടെ കൊ​ട്ടാ​ര​ക്ക​ര, 6 ന് തൃ​പ്പൂ​ണി​ത്തുറ എ​ന്നി​വി​ട​ങ്ങ​ളി​ലും രാ​ത്രി 8 മ​ണി​യോ​ടെ എ​റ​ണാ​കു​ളം നോർ​ത്ത​ത് ട​വർ പ​രി​ധി​യി​ലു​മാ​യി​രു​ന്നു മൊ​ബൈൽ ഫോൺ. സൈ​ബർ സി​റ്റി എ.​സി അ​നിൽ കു​മാർ, മെ​ഡി​ക്കൽ കോ​ളേ​ജ് സി.ഐ ബി​നു​കു​മാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.