ആര്‍എസ്എസിനെതിരെ സോഷ്യല്‍ മീഡിയില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ എല്ലാ സ്വാഭിമാന ഹിന്ദുക്കളും ദീപാ നിശാന്തിനും ദീപക് ശങ്കരനാരായണനുമെതിരെ കേസ് കൊടുക്കണമെന്ന് ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസ്. ഇരുവര്‍ക്കുമെതിരെ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലൂടെ ടി ജി മോഹന്‍ദാസ് ഇവരുടെ മേല്‍വിലാസം പരസ്യമാക്കി. ഇവര്‍ക്കതിരെ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എല്ലാ ‘സ്വാഭിമാന ഹിന്ദുക്കളും’ കേസ് കൊടുക്കണമെന്നാണ് ടി ജി മോഹന്‍ദാസ് ആവശ്യപ്പെടുന്നത്.
മേല്‍വിലാസം പരസ്യപ്പെടുത്തിയതിലൂടെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭീഷണി ഇരുവര്‍ക്കുമെതിരെ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേ സമയം പരാതി കൊടുക്കാന്‍ നിര്‍ദേശിച്ച ടി ജി മോഹന്‍ദാസ് ദീപാ നിശാന്തിനെതിരെ പരാതി കൊടുത്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയില്‍ വ്യക്തമാക്കി.‘ദീപാ നിശാന്തിനെതിരെ ഞാന്‍ കേസോ പോലീസ് കംപ്ലൈന്റോ ഇതുവരെ കൊടുത്തിട്ടില്ല. ഇനി കൊടുത്തുകൂടെന്നുമില്ല തെറ്റിദ്ധാരണമാറ്റാന്‍ വേണ്ടിയാണ്ഇതുപറയുന്നത്’ എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പറയുന്നത്.
കത്വവയില്‍ എട്ടുവയസുകാരി കൊലപ്പെട്ട സംഭവത്തില്‍ പ്രതികളെ അനുകൂലിച്ച ആര്‍എസ്എസിനും ബിജെപിക്കുമതിരെ ഇരുവരും ഫെയ്സ്ബുക്കില്‍ നിശിത വിമര്‍ശനം നടത്തിയിരുന്നു. ഇതാണ് ആര്‍എസ്എസിനെ പ്രകോപിപ്പിച്ചത്.
ദീപാ നിശാന്തിനെതിരെ ഞാൻ കേസോ പോലീസ് കംപ്ലൈന്റോ ഇതുവരെ കൊടുത്തിട്ടില്ല. ഇനി കൊടുത്തുകൂടെന്നുമില്ല തെറ്റിദ്ധാരണമാറ്റാൻ വേണ്ടിയാണ്ഇതുപറയുന്നത്
— mohan das (@mohandastg) April 17, 2018