തൃശ്ശൂര്‍: അഞ്ചു വര്‍ഷത്തേക്ക് തൃശൂരും കേരളവും ബിജെപിക്ക് തരണമെന്ന് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. അതിനിടയില്‍ ജനങ്ങളാഗ്രഹിക്കുന്ന മാറ്റമുണ്ടായില്ലെങ്കില്‍ അടിയും തന്ന് പുറത്താക്കിക്കൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍ നടുവിലാലിന് സമീപം ദീപാവലി ദിനത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച എസ് ജീസ് കോഫി ടൈം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സ്വപ്ന പദ്ധതിയായ ചൂണ്ടല്‍ എലിവേറ്റഡ് പാത യാഥാര്‍ഥ്യമായാല്‍ നഗരത്തിലെ തിരക്കിന് ഒരു പരിധിവരെ പരിഹാരമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.കേന്ദ്രഭരണം കയ്യിലിരിക്കുമ്പോള്‍ത്തന്നെ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. നഗരത്തിരക്കില്‍ തങ്ങളനുഭവിക്കുന്ന പ്രയാസങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സുരേഷ് ഗോപിക്ക് മുന്നില്‍ അവതരിപ്പിച്ചു.


