Sun. Nov 22nd, 2026

കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. നവംബര്‍ 29 വരെയാണ് റിമാന്‍ഡ്. പ്രതിയെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും.

കോടതി ഏര്‍പ്പാടാക്കിയ അഭിഭാഷകന്റെ സേവനം വേണ്ടെന്നും തന്റെ കേസ് സ്വന്തമായി നടത്താന്‍ തയ്യാറാണെന്നും പ്രതി കോടതിയില്‍ പറഞ്ഞു. തന്റെ ശബ്ദത്തില്‍ തന്നെ കോടതിയില്‍ വാദിക്കണമെന്നും പ്രതി കൂട്ടിച്ചേര്‍ത്തു.