Sun. Nov 22nd, 2026

പാലക്കാട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂനിയന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ജി പ്രഭാകരന്‍ (70) ലോറിയിടിച്ച് മരിച്ചു. ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് ഒലവക്കോട് സായ് ജംഗ്ഷനില്‍ വെച്ചാണ് അപകടം. ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് ലോറിയിടിച്ചത്.


തിരുവനന്തപുരത്തും പാലക്കാടും ദീര്‍ഘകാലം ദി ഹിന്ദുവിന്റെ ലേഖകനായിരുന്നു. ഡല്‍ഹിയില്‍ സി പി ഐ പ്രമുഖ നേതാവായിരുന്ന ഭൂപേഷ് ഗുപതയുടെ സെക്രട്ടറിയായിരുന്നു. ഹിന്ദുവില്‍ നിന്ന് വിരമിച്ച ശേഷം ടൈംസ് ഓഫ് ഇന്ത്യയില്‍ പാലക്കാട് ലേഖകനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഭാര്യ: വാസന്തി, മക്കള്‍: നിഷ, നീതു. മരുമകന്‍: പ്രഭുരാമന്‍.