കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി(36) ആണ് അറസ്റ്റിലായത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇൻസ്‌പെക്ടർ എം വി ബിജു, എസ്ഐ വി അനീഷ്, എഎസ്‌ഐമാരായ വിനീഷ്, കെ ഷാജി, എസ്‌എസ്‌സിപിഒ ഷിനു തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ട് ഭയന്നതോടെ ഒളിവിൽ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്തേക്ക് ഓടിയപ്പോഴാണ് പിന്തുടർന്ന് പിടികൂടിയത്.
പെൺകുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നര മാസം മുമ്പ് ഇയാൾ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി. ഇതിനിടെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി പൊലീസിന് ലഭിച്ചത്.


