കോട്ടയം: വാകത്താനത്ത് കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. മുണ്ടക്കയം സ്വദേശി സാബു(57)വാണ് മരിച്ചത്. 80 ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് സാബു ഓടിച്ചിരുന്ന കാറിന് പാണ്ടഞ്ചിറയില്‍ വെച്ച് തീപ്പിടിച്ചത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ മാവേലിക്കരയിലുംകാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചിരുന്നു. സമാന രീതിയിൽ യാത്ര കഴിഞ്ഞ് വാഹനം വീട്ടിലേക്ക് കയറ്റുന്നതിനിടെയാണ് കാറിന് തീ പിടിക്കുകയും ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തത്.

