മട്ടാഞ്ചേരി: എറണാകുളം മട്ടാഞ്ചേരിയിൽ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് മട്ടാഞ്ചേരി പൊലീസ് അറിയിച്ചു.
പിടിയിലായ മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ മറ്റ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, നിസ്‌കരിക്കാനെത്തിയ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കാസർകോട് മറ്റൊരു മദ്രസ അദ്ധ്യാപകനും അറസ്റ്റിലായി. കാസർകോട് മുണ്ട്യത്തടുക്ക സ്വദേശി അജ്‌മൽ ഹിമാമി സഖാഫിയെയാണ് കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിയിലെത്തിയ കുട്ടിയെ മദ്രസയ്ക്ക് സമീപത്തെ മുറിയിലേയ്ക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഇയാൾക്കെതിരെ മറ്റ് വിദ്യാർത്ഥികളുടെ മാതാപിതാക്കളും പരാതി ഉയർത്തിയിട്ടുണ്ട്.


