ഹാരിസൺ മലയാളം ഭൂമി സംബന്ധിച്ച കേസിൽ കോടതിയിൽ സർക്കാരിന് തിരിച്ചടിയേറ്റത് നിയമ – റവന്യൂ വകുപ്പുകളുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ എം.പി പറഞ്ഞു. ഹാരിസൺ കേസിൽ സംസ്ഥാന സർക്കാർ കോടതിയിൽ തോറ്റ് കൊടുക്കുകയാണ് ചെയ്തത്. ഒന്നുമറിയാത്ത ഗവൺമെന്റ് പ്ലീഡർമാരെക്കൊണ്ട് കേസ് വാദിപ്പിച്ച് ഒത്തുകളിച്ചതിലൂടെയാണ് ഈ വിധി ഉണ്ടായിരിക്കുന്നത്. സർക്കാരിന്റെ വകയായ ഭൂമി ബിലീവേഴ്സ് ചർച്ചിൽനിന്നും പണം കൊടുത്ത് വാങ്ങി വിമാനത്താവളം തുടങ്ങാനുള്ള നീക്കത്തിന് കൂടി ഇതു സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഭൂമിയാണെന്ന് അഞ്ച് അന്വേഷണ കമ്മീഷനുകൾ നൽകിയ റിപ്പോർട്ട് നിലനിൽക്കുമ്പോഴും വിമാനത്താവളത്തിനായി ഭൂമി വിലകൊടുത്തുവാങ്ങാനുള്ള സർക്കാർ നീക്കം കേരള ജനതയോടുള്ള വെല്ലുവിളിയാകുന്നു. ഹാരിസൺ ഗ്രൂപ്പിന്റെ കൈവശമുള്ള തോട്ടങ്ങളെപ്പറ്റി അന്വേഷണം നടത്തിയ ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന നിവേദിത പി.ഹരൻ, ഭൂമി ഏറ്റെടുക്കുന്നത്.
സംബന്ധിച്ച പഠനം നടത്തിയ ജസ്റ്റീസ് എൽ.മനോഹരൻ, ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന സജിത്ത് ബാബു, ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ വിജിലൻസ് ഡിവൈ.എസ്പി നന്ദനൻപിള്ള, ഭൂമി ഏറ്റെടുക്കാൻ നിയമിതനായ സ്പെഷൽ ഓഫീസർ രാജമാണിക്കം എന്നിവരുടെ റിപ്പോർട്ടുകളിലാണ് ഹാരിസൺ കൈവശം വച്ചിരിക്കുന്നതും വിറ്റതുമായ ഭൂമി സർക്കാറിന് അവകാശപ്പെട്ടതാണെന്നും അത് എത്രയും വേഗം തിരിച്ചു പിടിച്ചെടുക്കണമെന്നും നിർദ്ദേശിച്ചിരിക്കുന്നത്.
വ്യാജ ആധാരങ്ങൾ ചമച്ചുകൊടുത്ത് അച്യുതമേനോന്റെ സഹായം; നിവേദിത പി ഹരനും, സുജിത് ബാബുവും മനോഹരൻ കമ്മിറ്റിയും നടത്തിയ അന്വേഷണങ്ങൾ മുങ്ങിയത് വിഎസിന്റെ കാലത്ത്; യുഡിഎഫ് നിയമിച്ച രാജമാണിക്യത്തിന്റെ കണ്ടെത്തലുകളിൽ സുശീലാഭട്ട് കോടതിയിൽ കത്തിക്കയറിയപ്പോൾ വിറച്ച് ഹാരിസൺ; ഭട്ടിനെ മാറ്റി ‘എല്ലാം ശരിയാക്കി’ മുതലാളിമാർക്ക് അനുകൂല വിധിക്ക് കളമൊരുക്കി പിണറായി
ദുർബല വാദങ്ങൾ ഉയർത്തി സർക്കാർ ഭൂമി വിട്ടുകൊടുക്കാൻ കളം ഒരുക്കിയ സർക്കാർ അഭിഭാഷകൻ മുമ്പ് ഹാരിസണ് വേണ്ടി വാദിച്ചയാൾ: പൂർത്തിയായത് വി എസ് നിയമിച്ച് ഉമ്മൻ ചാണ്ടി മാറ്റാൻ പേടിച്ച സുശീല ഭട്ടിനെ നീക്കി നിയമിച്ചു പിണറായി സർക്കാർ തുടക്കമിട്ട അട്ടിമറി നീക്കം; രാജമാണിക്യം റിപ്പോർട്ടിനെതിരെ ആദ്യം നിലപാട് എടുത്തതും സർക്കാറിനുള്ളിലെ ക്ഷുദ്രശക്തികൾ തന്നെ; നഷ്ടമാകുന്നത് ഒന്നേകാൽ ലക്ഷം ഏക്കർ ഭൂമി.
പ്രദേശവാസികളുടെ എതിർപ്പുണ്ടാകില്ല; പത്തനംതിട്ട-കോട്ടയം-ആലപ്പുഴ ജില്ലയിലെ പ്രവാസികൾക്ക് തുണയാകും; കൊല്ലത്തെയും ഇടുക്കിയിലെയും ഒട്ടേറെ പ്രദേശത്തുള്ളവർക്കും സഹായകരമാകും; ശബരിമല സീസണിൽ ആഭ്യന്തര സർവ്വീസ് വമ്പൻ ലാഭം ഉണ്ടാക്കും: എരുമേലി വിമാനത്താവളം കേരളത്തിലെ അവസാനത്തെ അന്താരാഷ്ട്ര വിമാനത്താവളമായി വളരുമ്പോൾസുശീലാ ഭട്ടിനെ ഒഴിവാക്കിയത് വെറുതെയല്ല; അഡീഷണൽ എജിയും മുങ്ങിയതോടെ ഹാരിസണിനെതിരായി കോടതിയിൽ ഹാജരാകുന്നത് ഹാരിസണിന് വേണ്ടി കേസ് വാദിച്ച വക്കീൽ; സർക്കാർ ഭൂമി കൈയേറിയ ഹാരിസൺ മുതലാളിയെ കാക്കാൻ സർക്കാർ ഒരുക്കിയ വഴികൾ ഇങ്ങനെ.
എന്നാൽ ഈ റിപ്പോർട്ടുകൾക്കെല്ലാം പുല്ലുവില പോലും നൽകാതിരുന്ന ഇടതു സർക്കാർ ഹാരിസൺ ഭൂമിയെപ്പറ്റി കോടതിയിൽ സമർഥമായി വാദിച്ച റവന്യൂ വകുപ്പ് സ്പെഷൽ സുശീല ഭട്ടിനെ തൽസ്ഥാനത്തുനിന്ന് മാറ്റുക മാത്രമല്ല രാജമാണിക്കം റിപ്പോർട്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് നിയമ സാധുതയില്ലെന്നു വരുത്തി തീർക്കാനാണ് ശ്രമിച്ചത്. ഇതിന്റെയെല്ലാം പിന്നിൽ ഹാരിസണും ബിഷപ്പ് യോഹന്നാനും സർക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ്.
ചെറുവള്ളി തോട്ടത്തിന്റെ ചരിത്രം
1979-ൽ മലയാളം പ്ലാന്റേഷൻ (യു.കെ)ലിമിറ്റഡ് എന്ന സ്ഥാപനം കേരള ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ചാൽ ചെറുവള്ളിതോട്ടത്തിന്റെ ചരിത്രം മനസിലാക്കാം. ബ്രിട്ടീഷ് കമ്പനിയായിരുന്ന റബർ ആൻഡ് പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് (നമ്പർ 4-10, ഗ്രേറ്റ് ടവർ ഇൻ ലണ്ടൻ) എന്ന സ്ഥാപനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാട്ട വ്യവസ്ഥ പ്രകാരം വാങ്ങികൂട്ടിയതാണ് 2263 ഏക്കർ വരുന്ന ഇന്നത്തെ ചെറുവള്ളിതോട്ടം. വഞ്ഞിപ്പുഴ മഠാധിപതി, പശ്ചിമഘട്ട ദേവസ്വം (പാട്ടം നമ്പർ 729), വർഗീസ് തോമസ് (പാട്ടം നമ്പർ 1118), ബ്രഹ്മദത്തൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി എന്നിവരുടെ പക്കൽ നിന്നുമാണ് വിശാലമായ ഈ ഭൂമി തോട്ട വിളകൾ കൃഷിചെയ്യുന്നതിന് കമ്പനി പാട്ട വ്യവസ്ഥയിൽ ഏറ്റെടുത്തതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഈ പാട്ടഭൂമി കാലാവധിക്ക് ശേഷം ഉടമകൾക്ക് തിരികെ നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ 1923-ൽ മലയാളം പ്ലാന്റേഷൻ(യു.കെ) ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേര് മലയാളം പ്ലാന്റേഷൻ (യു.കെ) ലിമിറ്റഡ് എന്നാക്കി മാറ്റിയശേഷം തോട്ടഭൂമി മുഴുവൻ പുതിയ കമ്പനിയുടെ പേരിലേക്ക് മാറ്റി കൊല്ലം സബ് രജിസ്ട്രാർ ഓഫീസിൽ 1600/1923-ാം നമ്പർ കൈമാറ്റ ആധാരം രജിസ്റ്റർ ചെയ്തു. (ഭൂമി വാങ്ങിയതും വിറ്റതും ജോർജ് ആൽബർട്ട് ജോൺ ബാരൻ എന്ന സായ്പ്പാണെന്ന കാര്യംകൂടി ഓർക്കുക). ഈ പുതയ കമ്പനിയുടെ മേൽവിലാസവും നമ്പർ 4-10, ഗ്രേറ്റ് ടവർ ഇൻ ലണ്ടൻ എന്നാണെന്നും ഓർക്കുക. രണ്ട് കമ്പനിയും ഒരു തന്തയ്ക്ക് പിറന്നതാണെന്ന കാര്യത്തിൽ ഇതിൽ കൂടുതൽ തെളിവ് വേണ്ടല്ലൊ.
സ്വാതന്ത്ര്യത്തിന് ശേഷവും ഇന്ത്യൻ മണ്ണിൽ ആധിപത്യം ഉറപ്പിച്ച യു.കെ കമ്പനി 1963-ൽ ഭൂപരിഷ്ക്കരണം വന്നതോടെ വെട്ടിലായി. തുടർന്ന് 1973-ൽ ഫെറാ (ഫോറിൻ എക്സ്ചേഞ്ച് റഗുലേഷൻ ആക്റ്റ്) നിയമം കൂടി വന്നതോടെ ഇന്ത്യൻ മണ്ണിൽ വിദേശ കമ്പനിക്ക് ഭൂമി സ്വന്തമാക്കി വച്ചുകൊണ്ടിരിക്കാനുള്ള അവകാശം നഷ്ടമായി. ഈ നിയമത്തിലെ 16, 29, 31 വകുപ്പുകൾ അനുസരിച്ച് വിദേശ കമ്പനികൾക്ക് ഇന്ത്യയിൽ ബിസിനസ് നടത്തുന്നതിന് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.
ഇത് മറികടക്കുന്നതിനായി ബ്രിട്ടീഷ് കമ്പനിയുടെ ചില ആശ്രിതർ ചേർന്ന് ഇന്ത്യൻ കമ്പനീസ് ആക്റ്റ് പ്രകാരം 1978 ജനുവരി 5ന് 2947/78-ാം നമ്പരായി കൊച്ചിയിൽ മലയാളം പ്ലാന്റേഷൻ (ഇന്ത്യ) ലിമിറ്റഡ് എന്ന മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്തു. തുടർന്ന് 1979 ഏപ്രിൽ മാസം നാലിന് കേരളാ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട 545/78-ാം നമ്പർ ഹർജിയിലൂടെ മലയാളം പ്ലാന്റേഷൻ(യു.കെ) ലിമിറ്റഡ് മലയാളം പ്ലാന്റേഷൻ (ഇന്ത്യ)ലിമിറ്റഡിൽ ലയിച്ചു.(ബ്രിട്ടീഷ് കമ്പനിയുടെ ഷെയർ വാങ്ങിയതല്ലാതെ ഭൂമി ഒന്നും തന്നെ ഇന്ത്യൻ കമ്പനിയുടെ പേരിലേക്ക് മാറ്റിയില്ലെന്നുള്ളത് ശ്രദ്ധേയമാണ്). അതിനുശേഷം 1984 ഒക്ടോബർ 19ന് സി.എ.35/1983-ാം നമ്പർ ഹർജി വഴി ഹാരിസൺ ആൻഡ് ക്രോസ്ഫീൽഡ് കമ്പനിയും മലയാളം പ്ലാന്റേഷൻ(ഇന്ത്യ) ലിമിറ്റഡിൽ ലയിച്ചു. അങ്ങനെ ഹാരിസൺ മലയാളം പ്ലാന്റേഷൻ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുകയായിരുന്നു.
ഭൂപരിഷ്ക്കരണ നിയമം വന്നതോടെ ജന്മിമാർക്ക് ഭൂമിക്കുമേലുള്ള അവകാശം നഷ്ടപ്പെട്ടതിനാൽ പാട്ടഭൂമി പൂർണമായും സർക്കാർ ഭൂമിയായി മാറിയെങ്കിലും ഭൂമി പിടിച്ചെടുക്കാനൊ ഹാരിസണെതിരെ ചെറുവിരൽ അനക്കാനോ സർക്കാർ തയാറായില്ല. റവന്യൂ വകുപ്പ് ഉന്നതർ കമ്പനിക്കു വേണ്ട എല്ലാ സഹായവും കാലാകാലങ്ങളിൽ നൽകിവന്നെന്ന കാര്യവും ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിലാണ് പാട്ട ഭൂമിയാണെന്ന കാര്യം പൂർണമായും മറച്ചുവച്ചുകൊണ്ട് 2005 ഓഗസ്റ്റ് 2ന് 2329/05 തീറാധാരപ്രകാരം 63 കോടി രൂപയ്ക്ക് (ആധാരത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പണം. യഥാർഥ്യം ഇതിന്റെ രണ്ട് ഇരട്ടിയിലധികമാണെന്ന് സൂചന) എരുമേലി സബ് രജിസ്ട്രാർ ഓഫീസിൽവച്ച് ബിലീവേഴ്സ് ചർച്ച ഡയറക്ടർ ബിഷപ്പ് യോഹന്നാന് ഭൂമി കൈമാറുന്നത്. ഏതാണ്ട് മൂന്നു ലക്ഷത്തോളം പാവപ്പെട്ടവർ തലചായ്ക്കാൻ ഇടമില്ലാതെ അലയുമ്പോഴാണ് ഇത്തരത്തിലുള്ള നെറികെട്ട കച്ചവടത്തിന് സർക്കാർ കൂട്ടുനിന്നത്.
ഇടത് സർക്കാരിന്റെ ലക്ഷ്യം
ബിലീവേഴ്സ് ചർച്ചിൽ നിന്നും ഭൂമി പണം കൊടുത്ത് സർക്കാർ വാങ്ങുന്നതോടെ ഹാരിസൺ അനുഭവിച്ച് വരുന്ന എല്ലാ ഭൂമിക്കും നിയമസാധുത ഉണ്ടാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇതിനു പത്തനംതിട്ട ജില്ലയിലെ ഇടതു ജനപ്രതിനിധികൾ കുടപിടിക്കുകയായിരുന്നു.
ബിഷപ് കെ.പി യോഹന്നാനു കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനുമായും മാർക്സിസ്റ്റ് പാർട്ടിയുമായും അടുത്ത ബന്ധമാണുള്ളത്. ആശ്രിതരായ പത്തനംതിട്ടയിലെ സഖാക്കൾ കെ.പി യോഹന്നാനെപ്പറ്റി അങ്ങനെയൊരു ഫീഡ്ബാക്ക് ആണു പാർട്ടിക്കു നൽകിയിരിക്കുന്നതെന്നാണു സത്യം. .
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ജെ കുര്യൻ അദ്ദേഹത്തിന്റെ വിളിപ്പുറത്തുണ്ട്. കെ.പി യോഹന്നാന്റെ അനധികൃത ഭൂമിയിടപാടുകൾ സംബന്ധിച്ചു കേന്ദ്ര ആഭ്യ ന്തരമന്ത്രാലയം അന്വേഷണം ആരംഭി ച്ചേപ്പാൾത്തന്നെ അന്വേഷണം എങ്ങുമെത്തിക്കാതിരുന്നതിനു പിന്നിൽകോൺഗ്രസ് നേതാക്കൾതന്നെയാണ്. അതു മാത്രമല്ല, എന്താവശ്യത്തിനും സഹായിക്കാൻ നേതാക്കളുടെ പിൻബലമുള്ള ആളാണ് കെ പി യോഹന്നാൻ. വാരിക്കോരി കൊടുക്കാൻ വിദേശത്ത് കെ.പി യോഹന്നാൻ അധ്വാനിച്ചുണ്ടാക്കുന്ന പണമാണെങ്കിലല്ലേ അതിനു വിലയുള്ളൂ.
അതവിടെ കിടക്കട്ടെ റബറിനു വിലയില്ലാത്ത ഈ സമയത്ത്, തൊഴിലാളി സമരങ്ങളും ട്രേഡ് യൂണിയൻ അതിപ്രസരവുമൊക്കെയായി കെ പി യോഹന്നാന് ഏറെ പൊല്ലാപ്പുണ്ടാക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സെന്റിന് ഒരു ലക്ഷം രൂപ വച്ച് വിമാനത്താവള പദ്ധത്ക്കു വിൽക്കാനായാൽ ലഭിക്കുന്നത് 2264 കോടിയാകും! കെ പി യോഹന്നാനും സർക്കാരിനുമിടയിൽ ദല്ലാളായി കടന്നുകൂടിയാൽ കമ്മീഷനും മറ്റുമൊക്കെയായി ഇടനിലക്കാരാകുന്ന നേതാക്കൾക്കും കോടികളുണ്ടാക്കാം.
.കെ.പി യോഹന്നാൻ വിമാനത്താവളത്തിനുവേണ്ടി വിലയ്ക്കോ പ്രശസ്തിക്ക് ഓഹരി അടിസ്ഥാനത്തിലോ ഔദാര്യപൂർവം നൽകാമെന്നു പറയുന്ന, ചെറുവള്ളി എസ്റ്റേറ്റ് അഞ്ചു പൈസ നൽാതെ സർക്കാരിന് ഏറ്റെടുക്കാവുന്നതാണ്. അതിനു കാരണം സർക്കാരിനു ഏറ്റെടുക്കാവുന്ന ഭൂമി ആയതിനാലാണ്.
ഹാരിസണിൽനിന്നു 12 വർഷംമുമ്പ് കെ.പി.യോഹന്നാന് വില കൊടുത്തു വാങ്ങിയ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെ ഹാരിസൺ കൈവശം വച്ചനുഭവിച്ചുവന്ന എഴുപത്താറായിരേത്താളം ഏക്കർ യഥാർത്ഥത്തിൽ സർക്കാരിന്റേതാണെന്ന് നേരേത്ത വ്യക്തമായതാണ്. ബ്രിട്ടീഷ് ഭരണകാല ത്ത് പാട്ടത്തിനെടുത്ത ഈ ഭൂമിയിൽ പലതും ഹാരിസൺ കഴിഞ്ഞ 12 വർഷ ത്തിനിടയിൽ പലർക്കായി വിൽക്കുകയായിരുന്നു. ചെറുവള്ളി എസ്റ്റേറ്റ് കെ പി യോഹന്നാനു വിറ്റതുപോലെ ബോയ്സ് എസ്റ്റേറ്റ്, തെന്മല എസ്റ്റേറ്റ് എന്നിങ്ങനെ പലതും ഹാരിസൺ പലർക്കായി വിറ്റു. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, വയനാട് തുടങ്ങി ഏഴു ജില്ലകളിലായി ഇപ്പോൾ 59,000 ഏക്കറാണ് ഹാരിസൺ കൈവശപ്പെടുത്തിയിരിക്കുന്നത്.അതിനെല്ലാം നിയമസാധുത ഉണ്ടാക്കുവാൻ കോടതിയിൽ സർക്കാർ കേസ് തോറ്റുകൊടുക്കുകയായിരുന്നു.
2006-ൽ വി എസ്.അച്ച്യുതാനന്ദന്റെ നേതൃത്വത്തിൽ ഇടത് സർക്കാർ അധികാരം ഏറ്റപ്പോഴാണ് ഹാരിസൺ മലയാളം കമ്പനിയെപ്പറ്റിയുള്ള അന്വേഷണം ആദ്യമായി തുടങ്ങുന്നത്. അന്ന് മംഗളം ദിനപ്പത്രം ഹാരിസണെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടതിനെ തുടർന്നായിരുന്നു ഇത്. അന്നത്തെ റവന്യൂ വകുപ്പുമന്ത്രിയാണ് ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന നിവേദിതാ പി.ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയെ ഇതേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ചത്. ഭൂമിയിൽ ഹാരിസണ് അധികാരമില്ലെന്ന് വ്യക്തമാക്കി നിവേദിത സമർപ്പിച്ച റിപ്പോർട്ടിന് ശേഷം ജസ്റ്റീസ് എൽ.മനോഹരനെയും ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മീഷണറായ സജിത്ത് ബാബുവിനെയും അന്വേഷണത്തിനായി ചുമതലപ്പെടുത്തി. രണ്ട് കമ്മീഷനുകളും ഹാരിസണെതിരെ റിപ്പോർട്ട് സമർപ്പിച്ചതോടെ കമ്പനി നേരിട്ട് ഇടതു നേതാക്കളെ സന്ദർശിച്ചു. അതോടെ തുടരന്വേഷണവും നിലച്ചു.
ആധാരം പോലും വ്യാജം
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഹാരിസണെതിരെ ശക്തമായ അന്വേഷണം നടന്നത്. അന്ന് റവന്യൂമന്ത്രിയായിരുന്ന അടൂർ പ്രകാശ് നിയോഗിച്ച ഡിവൈ.എസ്പി നന്ദനൻ പിള്ള നടത്തിയ അന്വേഷണത്തിൽ ഹാരിസന്റെ കൈയിലുള്ള ആധാരങ്ങളെല്ലാം വ്യാജമാണെന്നും കണ്ടത്തി. ശ്രീമൂലം തിരുനാളിന്റെ കാലത്തുണ്ടായിരുന്ന ആധാരമായിരുന്നില്ല അതെന്നും വ്യാജമായി ചമച്ചവയായിരുന്നുവെന്നും നന്ദനൻപിള്ള കണ്ടെത്തി. മുന്നാധാരങ്ങളൊന്നും ഹാരിസണ് ഹാജരാക്കാനുമായില്ല. ഹാരിസൺ ഹാജരാക്കിയതെല്ലാം കെട്ടിച്ചമച്ച രേഖകളാണെന്നു ബോധ്യമായതോടെയാണ് എറണാകുളം കളക്ടറായിരുന്ന എം രാജമാണിക്യത്തെ സ്പെഷൽ ഓഫീസറാക്കി നടപടിക്രമങ്ങൾ പൂർവാധികം ശക്തമായി പുനരാരംഭിച്ചത്.
രാജമാണിക്യമാകട്ടെ, ഈ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെടാൻ ഹാരിസണിനും കെ.പി യോഹന്നാനും എന്തെങ്കിലും രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ നിർദേശിച്ച് ഇവരുടെ ഓഫീസുകളിലെത്തുകയും അവർക്ക് അതു തെളിയിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്തു. എന്നിട്ടും നിയമപരമായ രേഖകളൊന്നും കൊടുക്കാനായില്ല. എല്ലാ ഇടപെടലുകൾക്കും ചർച്ചകൾക്കും ശേഷമാണ് രാജമാണിക്യം, ഹാരിസന്റെ കൈവശമുള്ള എല്ലാ ഭൂമിയും, ഒപ്പം ഇടുക്കി, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 36,000 ഏക്കർ സർക്കാർ ഏറ്റെടുക്കണമെന്ന അന്തിമ റിേപ്പാർട്ട് നൽകിയത്.
എന്നാൽ ഭൂമി ഏറ്റെടുക്കാൻ സ്പെഷൽ ഓഫീസർക്ക് അധികാരമില്ലെന്നു പറഞ്ഞ് ഹാരിസണും കെ പി യോഹന്നാനും ഹൈക്കോടതിയിൽ ഹർജി നൽകുകയും സ്റ്റേ നേടുകയും ചെയ്തു. പിന്നീട് കേസിൽ വാദം കേട്ട ഹൈക്കോടതി സിംഗിൾ ബഞ്ച് സ്പെഷൽ ഓഫീസർക്കു അധികാരമുന്നെും ചെറുവള്ളി എസ്റ്റേറ്റും ഹാരിസൺ ഭൂമിയും സർക്കാർ പിടിക്കമെന്ന റിേപ്പാർട്ട് ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ അന്തിമാനുമതി നൽകാൻ കേസ് ഡിവിഷൻ ബഞ്ചിനു വിട്ടിരിക്കുകയുമായിരുന്നു.
ഇങ്ങനെ എല്ലാ അന്വേഷണ റിേപ്പാർട്ടുകളും രേഖകളും കോടതി വിധികളും പ്രകാരം സർക്കാർ തിരിച്ചുപിടിക്കേണ്ട ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്. അതാണ് തങ്ങളുടെ ഔദാര്യമായി കെ പി യോഹന്നാൻ വിമാനത്താവളത്തിനായി വിട്ടുനൽകാമെന്നു സമ്മതിച്ചിരിക്കുന്നതും വിൽപന നടത്തി കമ്മീഷൻ പറ്റാൻ ചില നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നതും. ഇനി ഇവിടെ കച്ചവടത്തിന്റെ പേരിൽ എന്തൊക്കെ നാടകങ്ങളാണ് അരങ്ങേറുകയെന്നും കാത്തിരുന്നു കാണാം.
കേരളത്തിൽ വൻകിടക്കാർ കൈയടക്കിവച്ചിരിക്കുന്ന ഏഴു ലക്ഷം ഏക്കർ സ്ഥലവും ഓർഡിൻസിലൂടെ സർക്കാർ പിടിെച്ചടുക്കണമെന്നാണ് രാജമാണിക്യത്തിന്റെ ശിപാർശ. എന്നാൽ സർക്കാരാകട്ടെ കോടതിയുടെ വിധി വരാൻ കാത്തിരിക്കുകയാണ്. അതാകട്ടെ നീണ്ട നാളത്തേക്കു നിയമയുദ്ധം നടത്താൻ വൻകിടക്കാർക്കു വഴിയൊരുക്കുന്നതാണു താനും. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി പ്രതികൂലമായാൽ അതിനെതിരേ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ് വൻകിടക്കാർ. ചുരുക്കം പറഞ്ഞാൽ അടുത്തകാലത്തൊന്നും ഭൂമിക്കാര്യത്തിൽ തീരുമാനമോ പരിഹാരമോ ഉാകില്ലെന്ന് ഉറപ്പ്. അതുകൊാണ് ഓർഡിനൻസ് കൊണ്ടുവന്ന് ഭൂമി ഏറ്റെടുക്കാമെന്നു രാജമാണിക്യം നിർദേശിച്ചിരുന്നത്.
കേരളത്തിലെ ഏറ്റവും പ്രമുഖരായ 14 വൻകിട കൈയേറ്റക്കാർ ഇവരാണ്:
1 കെ.ഡി.എച്ച് ടീ കമ്പനി- 57,020.23 ഏക്കർ
2 ഹാരിസൺ മലയാളം പ്ലാന്റേഷൻസ്(7 ജില്ലകളിൽ)- 75,063 ഏക്കർ
3 ടി.ആർ ആൻഡ് ടീ കമ്പനി, പെരുവന്താനം- 10,000 ഏക്കർ
4 ടി.ആർ ആൻഡ് ടീ കമ്പനി, ഉപ്പുതറ
5 ഹോപ്പ് പ്ലാറ്റേഷൻസ്, ഏലപ്പാറ- 4,216.26 ഏക്കർ
6 ബോണക്കാട് എസ്റ്റേറ്റ്, തെന്നൂർ- 1,398.08 ഏക്കർ
7 ഹൈലാൻഡ് പ്രൊഡ്യൂസസ്, പീരുമേട്- 1340.68 ഏക്കർ
8 ടി.പി 29 മിഡ് ലാൻഡ്, മമുമല- 2,351.45 ഏക്കർ
9 ടി.ടി.ഇ പീരുമേട്- 9,265 ഏക്കർ10 എം.എം.ജെ പ്ലാന്റേഷൻസ്, ഏലപ്പാറ- 983.61 ഏക്കർ
11 എം.എം.ജെ ബോൺആമി, ഏലപ്പാറ-4.62 ഏക്കർ
12 എം.എം.ജെ കൂട്ടമല, ഏലപ്പാറ- 1,820.66 ഏക്കർ
13 കൊച്ചി മലബാർ, മുകുന്ദപുരം- 2,777.6 ഏക്കർ
14 കൊച്ചി മലബാർ,