Tue. Nov 24th, 2026

കക്കുകളി എന്ന നാടകത്തിനെതിരെയുള്ള ഈ കന്യാസ്ത്രീയുടെ “മൂഞ്ചിയ ” പ്രസംഗം കേട്ടപ്പോൾ ശരിക്കും ചിരി വന്നു പോയെന്ന് ഷൈജു താക്കോൽക്കാരൻ. കുടുംബത്തിൽ നിന്നും ഒരു കുടുംബാംഗത്തെ ഒരു സുപ്രഭാതത്തിൽ ചുമ്മാ പിടിച്ച് പുറത്താക്കാൻ സാധിക്കുമോ? ഒരിക്കലുമില്ല. പക്ഷേ മഠത്തിൽ നിന്നും പുറത്താക്കാൻ സാധിക്കും! കഴിഞ്ഞ കാലങ്ങളിൽ എല്ലാം ഇവർ അത് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. മാതാപിതാക്കളെ വിളിച്ച് വരുത്തി സൂര്യനുദിക്കുന്നതിന് മുമ്പേ മകളെയും കൊണ്ട് പോയ്ക്കൊള്ളുക എന്ന രീതിയാണ് മിക്കവാറും അവലംബിക്കാറുള്ളത്. സ്വമേധയാ മഠം ചാടി വെറും കയ്യോടെ പെരുവഴിയിലെത്തി വഴിയാധാരമാകുന്നവരും ഉണ്ട്. മൈസൂരിൽ മഠത്തിൽ നിന്നും “പുറത്താക്കപ്പെട്ട “കന്യാസ്ത്രി ഇപ്പോഴും പുറത്ത് തന്നെ. എന്നാൽ, അപൂർവ്വമായിട്ടെങ്കിലും ഇത്തരം ഒരു “പുറത്താക്കൽ” സാധിക്കാതെ വന്നതിന്റെ ഇച്ഛാഭംഗവും, സന്യാസജീവിതം തിരഞ്ഞെടുക്കേണ്ടിവരുന്നതിലെ പച്ചയായ യാഥാർത്ഥ്യങ്ങൾ പുറത്തറിഞ്ഞതിന്റെ കലിപ്പുമാണ് ഈ കന്യാസ്ത്രീയുടെ ഇത്തരം “മൂഞ്ചിയ” പ്രകടനത്തിനു പിന്നിൽ എന്ന് ഷൈജു ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

“ഞങ്ങൾക്ക് ആരുടേയും രക്ഷ വേണ്ട , ഒരു JSL ഉം SoS ഉം ഞങ്ങളെ രക്ഷിക്കാൻ വരേണ്ട, ഞങ്ങളെ രക്ഷിക്കാൻ ഞങ്ങളുടെ തമ്പുരാനുണ്ട് ” എന്ന് വീമ്പടിക്കുന്ന ഈ കന്യാസ്ത്രീയോട് ഒന്നേ പറയാനുള്ളൂ, നിങ്ങളിൽ ചിലർ കൊലവിളിച്ചതിന്റെ ഫലമായി തമ്പുരാൻ പോലും കയ്യൊഴിഞ്ഞ്, സർവ്വതും നഷ്ടപ്പെട്ട്, ജീവിതവും തകർന്ന് മരണ തുല്യം ജീവിക്കുന്ന ഒരു പാട് ജന്മങ്ങൾ നിങ്ങൾക്ക് ചുറ്റിലും ഉണ്ട് (വേണമെങ്കിൽ ഇതുവരെയും ഉണ്ടായിട്ടുളള കൊലവിളിയുടേയും നിലവിളിയുടേയും ഒരു ലിസ്റ്റ് അങ്ങോട്ട് തരാം) അങ്ങനെയുള്ളവർ പരസ്പരം ആശ്വസിപ്പിക്കാൻ വേണ്ടി ഒന്നിച്ച് കൂടിയപ്പോഴാണ് നിങ്ങൾ പറഞ്ഞ JSL, SOS ഒക്കെ ഉണ്ടായത് എന്നും ഷൈജു കൂട്ടിച്ചേർത്തു.


ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണ രൂപം:

കക്കുകളി എന്ന നാടകത്തിനെതിരെയുള്ള ഈ കന്യാസ്ത്രീയുടെ “മൂഞ്ചിയ” പ്രസംഗം കേട്ടപ്പോൾ ശരിക്കും ചിരി വന്നു പോയി….
കന്യാസ്ത്രീക്ക് നല്ല ഭാഷാ വരമുണ്ട്….!
ഇവർ പറയുന്നു,
15 വയസ്സുള്ള പെൺകുട്ടിക്ക് ഭയങ്കര ബുദ്ധിയാണ് എന്ന് ..
എത്ര ബുദ്ധി ഉണ്ടായാലും 15 വയസ്സിലെ ബുദ്ധിയല്ല 30 വയസിൽ ഉണ്ടാവുക എന്നത് തീർച്ചയാണ്.
30 വയസിലെ ബുദ്ധിയല്ല 60 വയസ്സിൽ ഉണ്ടാവുക….
അങ്ങനെയെങ്കിൽ 15 വയസ്സിൽ മഠത്തിൽ ചേരുന്ന പെൺകുട്ടികൾക്ക് 18 വയസ്സിൽ എങ്ങനെയാണ് ജീവിതകാലം മുഴുവൻ പാലിക്കേണ്ടുന്ന സന്യാസവ്രതത്തെക്കുറിച്ച് ശരിയായ തീരുമാനമെടുക്കാൻ സാധിക്കുക, അതിനുള്ള ബുദ്ധി ഉണ്ടാവുക ?
സന്യാസജീവിതം എന്നത് വിവാഹ ജീവിതം തിരഞ്ഞെടുക്കുന്നത് പോലെ തന്നെയുള്ള മറ്റൊരു ജീവിതാന്തസ്സാണ്.
വിവാഹം കഴിഞ്ഞ് ഭർത്തൃ വീട്ടിൽ ചെന്ന് അമ്മ , അച്ഛൻ എന്നു വിളിക്കുന്നതും മഠത്തിൽ ചെന്ന് മദർ, ഫാദർ എന്ന് വിളിക്കുന്നതും തമ്മിൽ എന്ത് വ്യതാസമാണ് ഉള്ളത് ?
കുടുംബങ്ങളിലെ പീഡനം നിമിത്തം പെൺകുട്ടികൾ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയാ ചെയ്യുന്നത് പോലെ തന്നെയാണ് മഠങ്ങളിലെ കൊലപാതകങ്ങളും ആത്മഹത്യകളും.
ഇതെല്ലാം സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്.
എന്നാൽ മഠങ്ങളിൽ നടക്കുന്ന മരണങ്ങളിൽ യാതൊരുവിധ അനേഷണങ്ങളും നടക്കാറില്ല.
പ്രത്യേകിച്ച് പ്രതികൾ “ദൈവീക പ്രതിപുരുഷന്മാർ ” ആവുമ്പോൾ!
കുടുംബത്തിലായാലും മഠങ്ങളിലായാലും നിയമങ്ങളും അനുസരണവും എല്ലാം വേണ്ടത് തന്നെ.
പക്ഷേ അത് ആരേയും തള്ളി പുറത്താക്കാൻ വേണ്ടിയിട്ടുള്ളതായിരിക്കരുത്, മറിച്ച് ജീവിതകാലം മുഴുവൻ ചേർത്തുപിടിക്കാനുളളതായിരിക്കണം.
കുടുംബത്തിൽ നിന്നും ഒരു കുടുംബാംഗത്തെ ഒരു സുപ്രഭാതത്തിൽ ചുമ്മാ പിടിച്ച് പുറത്താക്കാൻ സാധിക്കുമോ?
ഒരിക്കലുമില്ല.
പക്ഷേ മഠത്തിൽ നിന്നും പുറത്താക്കാൻ സാധിക്കും !
കഴിഞ്ഞ കാലങ്ങളിൽ എല്ലാം ഇവർ അത് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്.
മാതാപിതാക്കളെ വിളിച്ച് വരുത്തി സൂര്യനുദിക്കുന്നതിന് മുമ്പേ മകളെയും കൊണ്ട് പോയ്ക്കൊള്ളുക എന്ന രീതിയാണ് മിക്കവാറും അവലംബിക്കാറുള്ളത്.
സ്വമേധയാ മഠം ചാടി വെറും കയ്യോടെ പെരുവഴിയിലെത്തി വഴിയാധാരമാകുന്നവരും ഉണ്ട്.
മൈസൂരിൽ മഠത്തിൽ നിന്നും “പുറത്താക്കപ്പെട്ട “കന്യാസ്ത്രി ഇപ്പോഴും പുറത്ത് തന്നെ.
എന്നാൽ,
അപൂർവ്വമായിട്ടെങ്കിലും ഇത്തരം ഒരു “പുറത്താക്കൽ ” സാധിക്കാതെ വന്നതിന്റെ ഇച്ഛാഭംഗവും ,
സന്യാസജീവിതം തിരഞ്ഞെടുക്കേണ്ടിവരുന്നതിലെ പച്ചയായ യാഥാർത്ഥ്യങ്ങൾ പുറത്തറിഞ്ഞതിന്റെ കലിപ്പുമാണ് ഈ കന്യാസ്ത്രീയുടെ ഇത്തരം “മൂഞ്ചിയ” പ്രകടനത്തിനു പിന്നിൽ
അടിവസ്ത്രം വാങ്ങുന്ന കാര്യത്തിലെങ്കിലും ഇവർക്ക് കുടുംബത്തേയും അമ്മയേയും അച്ഛനേയും ഒക്കെ ഓർമ്മ വന്നല്ലോ….
ഇക്കഴിഞ്ഞ കാലങ്ങളിൽ, കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന മനുഷ്യത്വരഹിതമായ നടപടികളെയും മഠത്തിൽ നിന്ന് വെറും കയ്യോടെ പുറത്താക്കുന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ, ന്യയീകരിക്കുന്നതിനു വേണ്ടിയുള്ള ഉദാഹരണമായി ഇവർ പറഞ്ഞിരുന്നത് കമ്പനിയിലെ നിയമങ്ങളെക്കുറിച്ചും മിലിട്ടറിയിലെ പട്ടാള ചിട്ടകളെക്കുറിച്ചുമാണ്… അല്ലാതെ കുടുംബത്തെക്കുറിച്ചല്ല.
“ഞങ്ങൾക്ക് ആരുടേയും രക്ഷ വേണ്ട”
ഒരു JSL ഉം SoS ഉം ഞങ്ങളെ രക്ഷിക്കാൻ വരേണ്ട”
“ഞങ്ങളെ രക്ഷിക്കാൻ ഞങ്ങളുടെ തമ്പുരാനുണ്ട് ”
എന്ന് വീമ്പടിക്കുന്ന ഈ കന്യാസ്ത്രീയോട് ഒന്നേ പറയാനുള്ളൂ….
നിങ്ങളിൽ ചിലർ കൊലവിളിച്ചതിന്റെ ഫലമായി
തമ്പുരാൻ പോലും കയ്യൊഴിഞ്ഞ്,
സർവ്വതും നഷ്ടപ്പെട്ട്,
ജീവിതവും തകർന്ന്.
മരണ തുല്യം ജീവിക്കുന്ന ഒരു പാട് ജന്മങ്ങൾ നിങ്ങൾക്ക് ചുറ്റിലും ഉണ്ട്.
(വേണമെങ്കിൽ ഇതുവരെയും ഉണ്ടായിട്ടുളള കൊലവിളിയുടേയും നിലവിളിയുടേയും ഒരു ലിസ്റ്റ് അങ്ങോട്ട് തരാം)
അങ്ങനെയുള്ളവർ പരസ്പരം ആശ്വസിപ്പിക്കാൻ വേണ്ടി ഒന്നിച്ച് കൂടിയപ്പോഴാണ് നിങ്ങൾ പറഞ്ഞ JSL, SOS ഒക്കെ ഉണ്ടായത്!
അല്ലാതെ ആരേയും രക്ഷിക്കാൻ വേണ്ടി ആരും മന:പ്പൂർവ്വം ഉണ്ടാക്കിയതല്ല…!