Tue. Nov 24th, 2026

തിരുവനന്തപുരം: അമ്പത്തിരണ്ടാം വയസിലും വ്യാജപ്പേരിൽ വിവാഹപ്പരസ്യം നൽകിയ ശേഷം, യുവതികളെ വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. പേരൂർക്കട ഇ.എസ്.ഐ ആശുപത്രിക്ക് സമീപം മാധവി മന്ദിരത്തിൽ ജയകൃഷ്ണൻ. എ നായർ (52)നെയാണ് മൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.


വിവിധ മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പേരുകളിൽ പ്രൊഫൈൽ ഉണ്ടാക്കി രജിസ്റ്റർ ചെയ്ത് അതുവഴി പെൺകുട്ടികൾക്ക് വിവാഹ താല്പര്യം അയയ്ക്കും. തുടർന്ന് അവരെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ചാറ്റ് ചെയ്ത് വിവാഹം കഴിക്കാമെന്ന് പറയും. ഇങ്ങനെ പലരെയും ഇയാൾ വാഗ്ദാനങ്ങൾ നൽകി കബളിയിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതിലൊരു പെൺകുട്ടി നൽകിയ പരാതിയിലാണ് ഒടുവിൽ കല്യാണരാമൻ ജയകൃഷ്ണൻ നായർ അറസ്റ്റിലായത്.