കൊച്ചി: പെൺകുട്ടിയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ആലുവ പോസ്റ്റ് ഓഫീസിന് സമീപത്ത് ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടാകുന്നത്. യുവാവ് 19കാരിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു.
തമിഴ്നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ യുവാവാണ് 19കാരിയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയത്. പെൺകുട്ടിയെ കടന്നുപിടിച്ചത് കണ്ട് നാട്ടുകാർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ആളുകൾക്ക് നേരെ കല്ലെറിഞ്ഞശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് നേരെ റെയിൽവേ സ്റ്റേഷനിലേയ്ക്കാണ് പ്രതി ഓടിക്കയറിയത്. സ്റ്റേഷനിൽ വച്ച് റെയിവേ പൊലീസ് ഇയാളെ പിടികൂടി. പ്രതി മയക്കുമരുന്ന് ലഹരിയ്ക്ക് അടിമയാണെന്നാണ് ലഭിക്കുന്ന വിവരം.


