Tue. Nov 24th, 2026

തിരുവനന്തപുരം: ക്രിമിനല്‍ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടി തുടരാന്‍ ഡി ജി പിയുടെ നിര്‍ദേശം. റാങ്ക് വ്യത്യാസമില്ലാതെ നടപടി വേണമെന്ന് ഡി ജി പി. അനില്‍കാന്ത് നിര്‍ദേശിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ് കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി.


പോലീസ് സേനയിലെ കളങ്കിതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കഴിഞ്ഞ ജനുവരിയില്‍ സംസ്ഥാന പോലീസ് മേധാവി യൂനിറ്റ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാനും ആവശ്യപ്പെട്ടിരുന്നു.