കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പിടിയിൽ. ആവിക്കൽ റോഡിൽ ഉതിരുപറമ്പിൽ മുഹമ്മദ് റസലിനെ (22) യാണ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
ജനുവരി 24 നാണ് വിദ്യാർത്ഥിയായ പതിനാറുകാരിയെ ഇരുപത്തിരണ്ടുകാരനായ യുവാവ് തട്ടിക്കൊണ്ടുപോയത്. ആഗ്രയിലേക്കാണ് പോയത്. തിരിച്ചുവരുന്നതിനിടെ ബംഗളൂരുവിൽ വച്ചാണ് ഇരുവരും പിടിയിലായത്. പയ്യോളി കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.


