തിരുവനന്തപുരം: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര്‍ സുനു പൊലീസ് മേധാവിക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ല. ചികിത്സയിലാണെന്നും ഹാജരാകാന്‍ കൂടുതല്‍ സാവകാശം വേണമെന്നും സുനു അറിയിച്ചതായാണ് അറിയുന്നത്. ഇന്ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കുന്നതിന് വേണ്ടി പൊലീസ് മേധാവി നോട്ടീസ് നല്‍കിയിരുന്നു.
ഇന്ന് രാവിലെ 11ന് പോലീസ് മേധാവിയുടെ ചേംബറിലെത്തി സര്‍വീസില്‍ നിന്ന് പിരിച്ചുവിടാതിരിക്കാനുള്ള കാരണം ബോധിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. നേരത്തെ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പ്രതിയായ സുനു അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒരാഴച്ചക്കുള്ളില്‍ വിശദീകരണം നല്‍കാനായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. തുടര്‍ന്ന് ഡിസംബര്‍ 31ന് സുനു പോലീസ് മേധാവിക്ക് മുന്നില്‍ ഇ മെയില്‍ വഴി വിശദീകരണം നല്‍കിയിരുന്നു.നിലവില്‍ ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സിഐ സുനു.


