Thu. Nov 19th, 2026

കോഴിക്കോട്: മയക്കുമരുന്നുമായി യുവാവ് പിടിയില്‍. 1715 മില്ലിഗ്രാം എം ഡി എം എയുമായി ഉള്ളിയേരി പാണക്കാട് വീട്ടില്‍ ഷാഹില്‍ (26) ആണ് എക്‌സൈസിന്റെ പിടിയിലായത്. ക്രിസ്മസ്- ന്യൂ ഇയര്‍ സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

ബാലുശ്ശേരി എക്‌സൈസ് റെയ്ഞ്ച് പാര്‍ട്ടി അത്തോളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഷാഹില്‍ കുടുങ്ങിയത്.ബൈക്കിലെത്തിയ യുവാവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.